ലണ്ടൻ: കമ്മ്യൂണിസ്റ്റ് സെെദ്ധാന്തികനും ചിന്തകനുമായ കാൾ മാർക്‌സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം. നോർത്ത് ലണ്ടനിലെ ഹെെഗേറ്റ് സെമിത്തേരിയലെ മാർക്‌സിന്റെ ശവകുടീരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ആക്രമണം നടക്കുന്നത്.
കൂട്ടക്കുരുതിയുടെ സൂത്രധാരൻ, വെറുപ്പിന്റെ സിദ്ദാന്തം എന്നെല്ലാം ശിലാഫലകത്തിൽ ചുവന്ന മഷിയിൽ എഴുതിയിട്ടുണ്ട്. ശവകുടീരത്തിന്റെ മാർബിൾ പാളി പൊളിക്കാൻ മുമ്പും ശ്രമം നടന്നിരുന്നു. തുടർച്ചയായ ആക്രമണത്തെ തുടർന്ന് സ്‌മാരകത്തിന് സംരക്ഷണം നൽകുമെന്ന് പൊലീസ് അറിയിച്ചു. ഇതുവരെയുണ്ടായിരുന്ന ആക്രമണത്തിൽ പോലീസിന് ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നിരവധി വിനോദ സഞ്ചാരികളാണ് കാൾസ് മാർക്‌സിന്റെ ശവകുടീരം കാണാൻ എത്തുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ആക്രമങ്ങൾക്കെതിരെ ബ്രിട്ടീഷ് മ്യൂസിയത്തിന്റെ ചുമതലക്കാർ ശക്തമായി പ്രതികരിച്ചു. ലോകത്തെ തന്നെ സ്വാധീനിച്ച തത്വചിന്തകനാണ് കാൾസ് മാർക്സ്. 1883 മാർച്ച് 14നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശവകുടീരത്തിന് നേരെയുണ്ടായ ആക്രമങ്ങൾക്കെതിരെ ലോകമെങ്ങും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.