: കാറിൽ എത്തിയ സംഘം പെരിയയിൽ രണ്ടു പേരെ വെട്ടിക്കൊന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട് സ്വദേശി കൃപേഷ് (21), ശരത്‌ലാൽ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ മൂന്നംഗസംഘം കൃപേഷിനെയും ശരത്‌ലാലിനെയും തടഞ്ഞു നിറുത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശരത്‌ലാലിനെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ ഹർത്താലിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു. നേരത്തെ സ്ഥലത്ത് സി.പി.എം കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു. കൃപേഷിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നിൽ സി.പി.എം ആണെന്നും കോൺഗ്രസ് ആരോപിച്ചു.