ഇസ്ളാമാബാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പാകിസ്ഥാനിൽ ഗംഭീരവരവേല്പ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ,കരസേന മേധാവി ഖമർ ജാവേദ് ബജ്‌വ എന്നിവരുടെ നേതൃത്വത്തിൽ സൽമാനെ സ്വീകരിച്ചു.
കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടശേഷം ആദ്യമായാണ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പാക്കിസ്ഥാൻ സന്ദർശിക്കുന്നത്.
പാക് സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്ന് സൽമാൻ ഡൽഹിയിലെത്തും. സന്ദർശനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിലെങ്ങും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.