HARTAL
കാഞ്ഞങ്ങാട്: പെരിയ കല്യോട്ടുണ്ടായ സി.പി.എം - കോൺഗ്രസ് സംഘർഷത്തിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റു മരിച്ചു. കല്യോട് സ്വദേശികളായ കൃപേഷ് (19), ജോഷി എന്ന ശരത് ലാൽ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഏട്ടരയോടെ കല്യോട്ട് കാറിൽ വന്നിങ്ങുകയായിരുന്ന ഇരുവരെയും മറ്റൊരു കാറിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപകമായി ഹർത്താലിന് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. നേരത്തെ കാസർകോട്ട് ജില്ലയിൽ ഹർത്താലിന് യു.ഡി.എഫ് ആഹ്വാനം ചെയ്തിരുന്നു. കെ.എസ്.യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കല്യേട്ട് സി.പി.എം കോൺഗ്രസ് സംഘർഷം നിലനിൽക്കുന്നുണ്ടായിരുന്നു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെ രണ്ടു പേരെ ആക്രമിച്ച കേസിലെ പ്രതിയാണ് കൃപേഷ്. സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്നു.