pakistan-

ന്യൂഡൽഹി: പാക്കിസ്ഥാൻ ആർമിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വെബ്സെെറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നിൽ ഇന്ത്യൻ കരങ്ങളുണ്ടെന്ന് പാക്കിസ്ഥാൻ. ഇന്നലെ രാത്രിയോടെയാണ് വെബ്സെെറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടത്. വെബ്സെെറ്റുകൾ ഹാക്ക് ചെയ്തത് ഇന്ത്യയിൽ നിന്നുള്ള ഹാക്കഴ്സാണ് ആണെന്ന് പാക്കിസ്ഥാൻ പത്രമായ ഡോൺ റിപ്പോർട്ട് ചെയ്തു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറ്റ് ലഭ്യമാകുന്നില്ലെന്ന പരാതി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ അറിയിച്ചു. എെടി സംഘം പരിശോധിച്ച് വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിന് പിന്നിൽ ഇന്ത്യയാണെന്നും അദ്ദേഹം ആരോപിച്ചു. ആസ്ട്രേലിയ, സൗദി അറേബ്യ, യു.കെ, നെതർലാന്റ് എന്നീ രാജ്യങ്ങളിൽ നിന്നാണ് സൈറ്റ് ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നത്.

രണ്ട് ദിവസങ്ങൾക്ക് മുമ്പ് കാശ്‌മീരിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാന്റെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. 2017 സമാനമായി പാക്കിസ്ഥാന്റെ ഒൗദ്യോഗിക വെബ്സെെറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അതിന് ശേഷം ഡിസംബറിൽ കറാച്ചി പൊലീസിന്റെ വെബ്സെെറ്റും ഹാക്ക് ചെയ്തുവെന്നും ഡോണിന്റെ റിപ്പോർട്ടിൽ പറയുന്നു.