സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അൽ-മൗസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ള വനിത നഴ്സുമാരെ സ്കൈപ് ഇന്റർവ്യു മുഖേന തെരഞ്ഞെടുക്കും. നോർക്കാറൂട്ട്സ് ആണ് ഇന്റർവ്യൂ നടത്തുന്നത്. ശമ്പളം 3500-4000 സൗദി റിയാൽ. തെരഞ്ഞടുക്കപ്പെടുന്ന നഴ്സുമാർക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. 22 നും 35 നും മധ്യേ പ്രായമുള്ളവരും കുറഞ്ഞത് രണ്ട് വർഷത്തെ തൊഴിൽ പരിചയമുള്ള യോഗ്യരായ വനിത നഴ്സുമാർ rmt4.norka@kerala.gov.in ലേക്ക് വിശദമായ ബയോഡാറ്റ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800-425-3939 (ടോൾ ഫ്രീ), www.norkaroots.net.
യു.എ.ഇയിൽ എൻഡോസ്കോപി ടെക്നീഷ്യൻ ഒഴിവ്
യു.എ.ഇ യിലെ ഹെൽത്ത് കെയർ സിറ്റി ആശുപത്രിയിലേക്ക് നഴ്സിംഗ് ബിരുദ/ഡിപ്ലോമ യോഗ്യതയുള്ള എൻഡോസ്കോപി ടെക്നീഷ്യൻമാരുടെ രണ്ട് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുപ്പ് നടത്തുന്നു. ശമ്പളം: 6000 യു.എ.ഇ ദിർഹം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരമുണ്ട്. പ്രായപരിധി 22 നും 35 നും മധ്യേ. രണ്ട് മുതൽ അഞ്ച് വർഷം വരെ മേഖലയിൽ പ്രവർത്തി പരിചയമുള്ള എൻഡോസ്കോപി ടെക്നീഷ്യൻമാർ ഫെബ്രുവരി 20 ന് മുമ്പ് healthsector.norka@gmail.com ൽ അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് 0471-2770577
ബി.എസ്സി/ഡിപ്ലോമ നഴ്സുമാർക്ക് സ്കൈപ്പ് ഇന്റർവ്യൂ
ഒഡെപെക് വഴി അപേക്ഷിക്കാം
സൗദി അറേബ്യയിലെ അൽമൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബിഎസ്സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസിൽ 20ന് സ്കൈപ്പ് ഇന്റർവ്യൂ നടത്തും.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം odepcmou@gmail.com ൽ അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ: 04712329440/41/42/43/45.