തിരുവനന്തപുരം: കാസർകോട് ഇന്നലെ വൈകിട്ട് നടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്തു. യൂത്ത് കോൺഗ്രസിന്റെ ഫേസ്ബുക്ക് പേജിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ഹര്‍ത്താല്‍ സമാധാനപരമായിരിക്കും. ഹർത്താലിൽ പ്രവർത്തകർ അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം എടുത്തു പറയുന്നു. ഇന്നലെ വൈകിട്ട് കല്യോട്ട് തെയ്യം കളിയാട്ടത്തിന്റെ സംഘാടക സമിതി രൂപീകരണം കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരെയാണ് കാറിലെത്തിയ ഒരു സംഘം ഇടവഴിയിലിട്ട് വെട്ടിക്കൊന്നത്.
ഫേസ്ബുക്ക് പേജിന്റെ പൂർണരൂപം:
കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പിഎം അരുംകൊല ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് തിങ്കളാഴ്ച്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സമാധാനപരമായി ഹർത്താൽ ആചരിക്കാൻ യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്യുന്നു. സി.പി.എം കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഒരിടത്തും അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പ്രത്യേകം അറിയിക്കുന്നു.
ഡീൻ കുര്യാക്കോസ്
യൂത്ത് കോൺഗ്രസ് പ്രസിഡന്റ്.