കൊച്ചി: കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്‌ത ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.കോടതിയലക്ഷ്യ നപടിക്കാണ് കേസ്. മൂൻകൂർ നോട്ടീസ് ഇല്ലാതെ ഹർത്താൽ പ്രഖ്യാപിക്കരുതെന്ന് കോടതി നേരത്തെ തന്നെ നിർദേശം പുറപ്പെടുവിച്ചിരുന്നു. ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഇന്ന് 10.15ന് കേസ് പരിഗണിക്കും.
കാസർഗോഡ് പെരിയകല്യോട്ടാണ് ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ് (19), ശരത് ലാൽ ൽ (27) എന്നിവർ കൊല്ലപ്പെട്ടത്. രാത്രി ഏട്ടരയോടെ കല്യോട്ട് കാറിൽ വന്നിങ്ങുകയായിരുന്ന ഇരുവരെയും മറ്റൊരു കാറിലെത്തിയ സംഘം വെട്ടിവീഴ്ത്തുകയായിരുന്നു. അക്രമത്തിനു പിന്നിൽ സി.പി.എം ആണെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം.