കാസർഗോഡ് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പൊട്ടിത്തെറിച്ച് യൂത്ത് കോൺഗ്രസ് മുൻ നേതാവും എം.എൽ.എയുമായ ഷാഫി പറമ്പിൽ രംഗത്ത്. മഹാരാജാസിലെ അഭിമന്യൂ കൊലപാതകത്തോടുപമിച്ച്, നാൻ പെറ്റ മകനെ എന്നു വിളിച്ചു കരയാൻ കൊല്ലപ്പെട്ട പ്രവർത്തകർക്കും അമ്മമാരുണ്ടെന്നു ഷാഫി പറമ്പിൽ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.ശിലയായി മാറിയ ഹൃദയം കൊണ്ട് എതിർപാർട്ടിക്കാരനെ കൊന്ന് തള്ളാൻ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തിൽ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാർക്കിച്ച് തുപ്പണമെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ഷാഫി വിമർശിക്കുന്നു.
പോസ്‌റ്റിന്റെ പൂർണരൂപം-
'നാൻ പെറ്റ മകനേ എന്ന് വിളിച്ച് കരയാൻ ഇവർക്കുമുണ്ട് അമ്മമാർ ..
എന്നാ നിങ്ങടെ ചോരക്കൊതി തീരാ ?
എത്ര തലകൾ ഇനിയും അറുത്ത് മാറ്റണം ..
എത്ര വെട്ടുകൾ ഇനിയും നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരുടെ ശരീരത്തിൽ ഏൽപ്പിക്കണം ..
എത്ര കാലം നിങ്ങൾ കൊന്ന് കൊണ്ടേയിരിക്കും ?
ശിലയായി മാറിയ ഹൃദയം കൊണ്ട് എതിർപാർട്ടിക്കാരനെ കൊന്ന് തള്ളാൻ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തിൽ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാർക്കിച്ച് തുപ്പണം .
ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാൻ കഴിഞ്ഞല്ലേൽ അമ്മമാരുടെ കണ്ണീരിൽ ഒലിച്ച് പോവും നിങ്ങൾ'