കാസർഗോഡ് കൊലപാതകത്തിൽ സി.പി.എം- കോൺഗ്രസ് നേതൃത്വത്തെ ഒരുപോലെ കുറ്റപ്പെടുത്തി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്‌റ്റ്. കാര്യങ്ങൾ രാഹുൽ ഗാന്ധിക്കും മുല്ലപ്പള്ളിക്കും മനസിലായി വരുമ്പോഴേക്കും എത്ര കോൺഗ്രസ് പ്രവർത്തകരുടെ ജീവൻ നഷടപ്പെടുമെന്നു മാത്രമേ അറിയാനുള്ളുവെന്ന് സുരേന്ദ്രൻ കുറിച്ചു. കോൺഗ്രസിന്റെ സ്വാഭാവിക സഖ്യകക്ഷിയാണല്ലോ സി.പി.എം. ആയതിനാൽ ദേശീയതലത്തിൽ ഇതൊരു ചർച്ചപോലും ആവില്ലെന്ന് സുരേന്ദ്രൻ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'രാഹുലിനും മുല്ലപ്പള്ളി രാമചന്ദ്രനും കാര്യങ്ങൾ മനസ്സിലാവാൻ ഇനിയും സമയമെടുക്കും. അപ്പോഴേക്കും എത്ര കോൺഗ്രസ്സുകാരുടെ കൂടി ജീവൻ നഷ്ടമാവുമെന്നേ അറിയാനുള്ളൂ. കോൺഗ്രസfന്റെ സ്വാഭാവിക സഖ്യകക്ഷിയാല്ലോ സി.പി.എം. ആയതിനാൽ ദേശീയതലത്തിൽ ഇതൊരു ചർച്ചപോലും ആവില്ല. ഇതേ കാസർഗോഡു ജില്ലയിലെ എൺമകജെ, പൈവളിഗെ, കാറഡുക്ക പഞ്ചായത്തുകൾ ഭരിക്കുന്നത് സി.പി.എമ്മും കോൺഗ്രസും ചേർന്നാണെന്ന വസ്‌തുത കോൺഗ്രസ് സി.പി.എം നേതൃത്വം സൗകര്യപൂർവം വിസ്‌മരിക്കുകയാണ്'.