uri

ന്യൂഡൽഹി: ഉറി,​ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ നൽകുമെന്ന് ‘ഉറി ദ സർജിക്കൽ സ്ട്രൈക്ക്’ സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. അർഎസ് വിപിയുടെ സ്ഥാപകൻ റോണി സ്ക്രൂവാല ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആർമി വെൽഫെയർ ഫണ്ടിലേക്കാണ് പണം നൽകുക.

ഉറി ദ സർജിക്കൽ സ്ട്രൈക്ക് പുറത്തിറങ്ങി ഒരുമാസം പിന്നിടുമ്പോൾ 200കോടി ക്ലബ്ബിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് നിരവധി സിനിമാ പ്രവർത്തകർ സഹായം പ്രഖ്യാപിച്ചിരുന്നു. അമിതാഭ് ബച്ചൻ,​ ആമിർ ഖാൻ,​ ഷാരുഖ് ഖാൻ,​ സൽമാൽ ഖാൻ,​ അക്ഷയ് കുമാർ,​ പ്രിയങ്കാ ചോപ്ര,​ ആലിയ ഭട്ട്,​ ശബാന ആസ്മി,​ ജാവേദ് അക്തർ,​ തുടങ്ങിയ വരും ജവാൻമാരുടെ കുടുംബത്തിന് സഹായം നൽകാമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ജവാൻമാർക്ക് അതാത് സംസ്ഥാന സർക്കാരുകളും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

രാജ്യത്തെ പൗൻമാർക്ക് സൈനികരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ‘ഭാരത് കേ വീർ’ എന്ന പേരിൽ സർക്കാർ വെബ്സൈറ്റ് തുടങ്ങിയിട്ടുണ്ട്. ഇതുവഴി സാധാരണക്കാർക്കും തങ്ങളാലാവുന്ന സഹായം വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന്റെ ക്ഷേമത്തിനായി നൽകാനാവും. ഗവണ്മെന്റ് നേരിട്ട് നടത്തുന്ന ഈ വെബ്സൈറ്റു വഴി ഓരോ ജവാന്റേയും കുടുംബങ്ങളുടെ അക്കൗണ്ടിൽ നേരിട്ട് പണമെത്തിക്കാൻ കഴിയും.

ഓരോ ജവാന്മാരുടെയും നേരിട്ടുള്ള അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം രൂപ ആകുന്നത് വരെ ഭാരത് കേ വീർ വഴി പണമയയ്ക്കാൻ സാധിക്കും. അല്ലെങ്കിൽ ഈ വെബ്സൈറ്റുവഴി പൊതുഫണ്ടിലേക്ക് പണം അയക്കാനും സാധിക്കും. സൈനികരുടെ കുടുംബത്തിനെ സഹായിക്കുന്നതിനായി പേ ടിഎം കഴിഞ്ഞ ദിവസം മുതൽ തങ്ങളുടെ വെബ് സൈറ്റിൽ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്.

RSVP &Team URI committed Rs. 1 Cr to families of URI attack /Army Welfare Fund -will ensure part goes to victims #Pulwama ..but urge more to respond -in small lots - and also our Indian “Unicorns” to donate graciously @Paytm @Olacabs @Flipkart @amazon @narendramodi @anandmahindra

— Ronnie Screwvala (@RonnieScrewvala) February 16, 2019