thozhilurappu

തിരുവനന്തപുരം: കേരളം നേരിട്ട വൻ പ്രളയത്തിന് ശേഷം സംസ്ഥാനത്തെ തൊഴിലുറപ്പ് പദ്ധതിയിലെ പങ്കാളിത്തത്തിൽ വൻ വർദ്ധനവെന്ന് റിപ്പോർട്ടുകൾ. തൊഴിൽദിനങ്ങളുടെ എണ്ണം സംസ്ഥാനത്ത് ജൂലായ്‌വരെ രണ്ടുകോടിയായിരുന്നെങ്കിൽ പ്രളയശേഷം അഞ്ചുകോടിയോളമായെന്ന് പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. 66,000 കുടുംബങ്ങളാണ് പ്രളയശേഷം ജോലിക്കായി പുതുതായി തൊഴിൽകാർഡ് എടുത്തത്.

ഇതുസംബന്ധിച്ച് പദ്ധതി ആശ്രയമായെങ്കിലും വേതനം വൈകുന്നതിനാൽ തൊഴിലാളികൾ നിരാശരാണ്. 271 രൂപയാണ് ദിവസക്കൂലി നൽകുന്നത്. തൊഴിൽദിനങ്ങൾ ഉയർന്നതോടെ കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട കൂലിക്കുടിശ്ശിക കുത്തനെ ഉയർന്നു. 830 കോടി രൂപയാണ് ഇപ്പോൾ കുടിശ്ശിക. തൊവിലാളികളിൽത്തന്നെ മൂന്നുമാസമായി വേതനം കിട്ടാത്തവരുമുണ്ട്. ഇതുസംബന്ധിച്ച് തുക ഉടൻ അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ജീവിതോപാധികൾ നഷ്ടപ്പെട്ടവരും മറ്റ് തൊഴിലുകൾ കിട്ടാത്തവരും ഇപ്പോൾ ആശ്രയിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയെയാണ്. പദ്ധതിയിലെ ചിലവും തൊഴിൽദിനങ്ങളുടെ എണ്ണവും ഇപ്പോൾ റെക്കാർഡിലാണ്. ഈ വർഷം ഇതുവരെ കേന്ദ്രസർക്കാർ 2283.29 കോടി രൂപ അനുവദിച്ചു. സംസ്ഥാനവിഹിതം ഉൾപ്പെടെ 23,74.25 കോടി രൂപ കേരളം ചെലവിട്ടു. 111.62 ശതമാനമാണ് കേരളത്തിന്റെ പ്രകടനം. 1.82 ലക്ഷം കുടുംബങ്ങൾക്ക് നൂറുദിവസം തൊഴിൽ നൽകാനായി. ഒരു കുടുംബത്തിന് തൊഴിൽ കിട്ടുന്ന ദിവസങ്ങൾ ശരാശരി 55 ആയി ഉയർന്നു. പദ്ധതിയുടെ തൊഴിൽ ബജറ്റ് പ്രകാരം ഈ വർഷം കേരളത്തിന് 5.5 കോടി തൊഴിൽദിനങ്ങളാണ് പരിഗണിച്ചിരുന്നത്.

കാഴ്‌ചക്കാരെ മയക്കും ഞണ്ടിറുക്കി വെള്ളച്ചാട്ടം

എന്നാൽ, പ്രളയശേഷം കൂടുതൽപേർക്ക് തൊഴിൽ നൽകാനായി ഇത് 11.9 കോടിയാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഇതിൽ ഏഴുകോടി ദിനങ്ങൾ കേന്ദ്രം അംഗീകരിച്ചു. എന്നാൽ, കേരളം ഇതിനകം 7.81 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. പദ്ധതിയുടെ നിയമപ്രകാരം തൊഴിൽ ആവശ്യപ്പെടുന്നവർക്ക് തൊഴിൽ നൽകണം. ഇതിന് തൊഴിൽ ബജറ്റിന്റെ പരിധി ബാധകമല്ല. 13 ജില്ലകളിൽ ഈവർഷം 150 ദിവസംവരെ തൊഴിൽ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. മുമ്പ് ഇത് നൂറ് ദിവസമായിരുന്നു.

അതേസമയം,​ തൊഴിലുറപ്പിൽ വേതനം വൈകിയാൽ നഷ്ടപരിഹാരം നൽകണം. എന്നാൽ, കേന്ദ്രത്തിൽ ഫണ്ടില്ലാത്തതുകാരണം വൈകിയാൽ നഷ്ടപരിഹാരം ലഭിക്കില്ല. 13 ജില്ലകളിൽ ഈവർഷം 150 ദിവസംവരെ തൊഴിൽ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. മുമ്പ് ഇത് നൂറ് ദിവസമായിരുന്നു. പ്രളയാനന്തര പുനർനിർമാണ പദ്ധതികളും തൊഴിലുറപ്പിൽ ഇപ്പോൾ ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് തൊഴിലുറപ്പ് മിഷൻ ഡയറക്ടർ ഡോ. ദിവ്യാ എസ്. അയ്യർ പറഞ്ഞു.