ഭക്ഷണത്തിന് രുചി വർദ്ധിപ്പിക്കുന്ന മല്ലിയില സൗന്ദര്യ സംരക്ഷണത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല. ഭക്ഷണത്തിൽ ഉപയോഗിക്കാൻ മാത്രമല്ല ആരോഗ്യത്തിനും സൗന്ദര്യത്തിനും മല്ലിയില വളരെയധികം സഹായിക്കുന്നുണ്ട്. പലപ്പോഴും ആരോഗ്യത്തേക്കാൾ സൗന്ദര്യത്തിനാണ് നമ്മൾ പ്രാധാന്യം കൊടുക്കുന്നത് എന്ന കാര്യം പറയേണ്ടതില്ലല്ലോ..?
ചില സൗന്ദര്യ പ്രതിസന്ധികൾക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും, നിറം വർദ്ധിപ്പിക്കുന്നതിനും മല്ലിയില നമ്മെ സഹായിക്കുന്നുണ്ട്. എന്നാൽ എങ്ങനെ മല്ലിയില ഉപയോഗിക്കും എന്ന കാര്യം അധികമാർക്കും അറിയാൻ വഴിയില്ല. മല്ലിയില എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് നോക്കാം..
പ്രധാനമായും വരണ്ട ചർമ്മം മാറ്രുന്നതിനും മുഖക്കുരുവിനെ പ്രതിരോധിക്കാനും എളുപ്പവഴിയായി ഒരു മല്ലിയില ഫേസ്പാക്ക് ഉണ്ടാക്കാം.
മല്ലിയിലയും മഞ്ഞൾപ്പൊടിയും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന വോളെറ്റൈൽ ഓയിലാണ് ചർമ്മം എപ്പോഴും ഈർപ്പമുള്ളതാക്കി മാറ്റാൻ സഹായിക്കുന്നു. ഒപ്പം മിശ്രിതത്തിന്റെ പ്രവർത്തനഫലമായി മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നത് മുഖക്കുരുവിനും പരിഹാരമാകുന്നു.
സ്റ്റെപ്പ് 1
ഒരു കൈനിറയെ മല്ലിയില എടുക്കുക. കഴുകി വൃത്തിയാക്കിയ ശേഷം ഇത് മിക്സിയിലോ അല്ലാതെയോ അരച്ചെടുക്കുക. ശേഷം അല്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക.
സ്റ്റെപ്പ് 2
നേർത്ത വൃത്തിയുള്ള തുണി എടുത്ത ശേഷം അരച്ചു വച്ച മല്ലയില പിഴിഞ്ഞെടുക്കുക. മല്ലിയില ജ്യൂസ് ഒരു സ്പൂണിലെടുത്ത ശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് സെറ്റാകുന്നതിനായി ഒരു പതിനഞ്ച് മിനിറ്റ് അങ്ങനെ തന്നെ വയ്ക്കുക.
സ്റ്റെപ്പ് 3
മുഖം ശുദ്ധ ജലത്തിൽ കഴുകിയ ശേഷം മൃദുലമായ തുണി കൊണ്ട് ജലാംശം ഒപ്പിയെടുക്കുക. എന്നിട്ട് സെറ്റായിരിക്കുന്ന മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. രാത്രി ഉറങ്ങുന്നതിന് മുൻപ് ഇത് ചെയ്യുന്നതാണ് നല്ലത്. മിശ്രിതം പൂർണമായി ഉണങ്ങിയ ശേഷമോ രാവിലെയോ കഴുകി കളയാവുന്നതാണ്.