food

തിരുവനന്തപുരം: ടെക്നോപാർക്കിനുള്ളിലെ നിള ബിൽഡിംഗിലെ രംഗോലി റെസ്റ്റോറന്റിൽ ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനെത്തിയ ടെക്കിക്ക് കിട്ടിയത് പുഴുവിനെ. അർജുൻ എന്ന ടെക്നോപാർക്ക് ജീവനക്കാരനാണ് ദുരനുഭവം നേരിട്ടത്.

ഉച്ചയ്ക്ക് സുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിലെത്തിയ അർജുൻ ഒരു ചിക്കൻ ടിക്കയാണ് ഓർഡർ ചെയ്തത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് പുഴുക്കൾ അർജുൻന്റെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ഹോട്ടൽ ജീവനക്കാരെ വിവരമറിയിച്ചപ്പോൾ ഇത് സാധാരണ സംഭവമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. തുടർന്ന് അർജുൻ തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെയും പുഴുവിന്റയും ചിത്രം ചേർത്ത് ഫേസ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട നിരവധി സുഹൃത്തുക്കളുടെ അഭിപ്രായത്തെ തുടർന്ന് ടെക്നോപാർക്ക് അധികൃതരെയും ഫുഡ് സേഫ്റ്രി അധികൃതരെയും അർജുൻ വിവരമറിയിച്ചിട്ടുണ്ട്. വിഷയത്തിൽ നിന്ന് എന്തായാലും പിന്മാറില്ലെന്ന് അർജുൻ അറിയിച്ചു.