വേനലിൽ ശരീരം തണുപ്പിക്കാനും ദാഹമകറ്റാനും സഹായിക്കുന്നു തണ്ണിമത്തൻ. ഇതിലുള്ള സിട്രുലിൻ എന്ന അമിനോ ആസിഡ് രക്തപ്രവാഹവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കും. വൈറ്റമിൻ ബി1, ബി 6പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം , സിങ്ക്, അയോഡിൻ എന്നിവമുണ്ട് ഇതിൽ.
ആന്റിഓക്സിഡന്റുകൾ മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും . ഹൃദയാരോഗ്യം സംരക്ഷിക്കും . വിശപ്പു കുറയ്ക്കുന്നതിനൊപ്പം ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറന്തള്ളും. വൈറ്റമിൻ എ കാഴ്ച വർദ്ധിപ്പിക്കും, മസ്‌കുലാർ ഡീ ജനറേഷനെ പ്രതിരോധിക്കും. സിട്രുലിൻ എന്ന അമിനോആസിഡ് ആർഗിനൈൻ ആയി രൂപാന്തരപ്പെട്ട് ശരീരത്തിൽ കൂടുതലായുള്ള അമോണിയ പുറന്തള്ളും.
ഫോളിക് ആസിഡ് ധാരാളമുള്ളതിനാൽ ഗർഭിണികൾക്ക് അത്യുത്തമം. ചർമ്മം, മുടി, അസ്ഥി, പല്ല് എന്നിവയുടെ ആരോഗ്യം ഉറപ്പാക്കും.
ബീറ്റാകരോട്ടിൻ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്‌ത് യൗവനം നിലനിറുത്തും. സ്‌ട്രെസ്, ടെൻഷൻ എന്നിവ കുറയ്‌ക്കും. ചെറുകുടലിന്റെ ഭിത്തികളെ ബലപ്പെടുത്തും. വൈറ്റമിൻ സി, ഫ്‌ളേവനോയ്ഡുകൾ എന്നിവ ശ്വാസകോശരോഗങ്ങൾ പരിഹരിക്കും.