hareesh-peradi-madhusood

ശബരിമല യുവതീ പ്രവേശത്തിനെതിരെ പ്രതികരിച്ച കവി മധുസൂദനൻ നായർക്ക് രൂക്ഷവിമർശവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. മധുസൂദനൻ നായരുടെ കവിതകൾ പാടി സമയം നഷ്‌ടപ്പെടുത്തിയ നേരം കോമഡി ഷോകൾ കാണത്തതിന് സ്വയം തല്ലുന്നുവെന്ന പരാർശവും ഫേസ്ബുക്കിലൂടെ ഹരീഷ് നടത്തിയിട്ടുണ്ട്.

പോസ്‌റ്റിന്റെ പൂർണരൂപം-

'അന്ധവിശ്വാസ ഹോമപുകയിൽ വേവുന്ന ഒരമ്പല പ്രാവുകളോട് ചോദിക്കുക ... നെഞ്ചിൽ വെടിയേൽക്കേ ഒരു വൃദ്ധ ഹൃദയം വാർത്ത രക്ത സങ്കിർത്തനത്തോട് ചോദിക്കുക ... ഭാരതീയം ... മധുസൂദനൻ നായർ ... കവിതകൾ പാടി സമയം നഷട്ടപ്പെടുത്തിയ നേരം കോമഡി ഷോകൾ കാണത്തതിന് ഞാൻ എന്നെ തന്നെ തല്ലുന്നു' ...

ശബരിമല വിഷയത്തിൽ സർക്കാർ തുടക്കം മുതൽ തന്നെ സംയമനം പാലിക്കേണ്ടിയിരുന്നുവെന്നും ശബരിലയിലെ യുവതീപ്രവേശത്തോടു യോജിപ്പില്ലെന്നും മധുസൂദനൻ നായർ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അയ്യപ്പനിൽ ശരിക്കും വിശ്വസിക്കുന്നവർ പ്രതിഷ്‌ഠയുടെ സ്വഭാവം മാനിക്കണം. വിവേചനത്തിന്റെ പ്രശ്‌നമായി മാത്രം ഇതിനെ കാണേണ്ടതില്ലെന്നും, ശബരിമലയിലെ പ്രതിസന്ധിയുടെ പ്രാഥമിക ഉത്തരവാദിത്തം സർക്കാരിനുമാത്രമാണെന്നും മധുസൂദനൻ നായർ വിമർശിക്കുകയുണ്ടായി.