cpm-

കോഴിക്കോട്: അരുംകൊല നടത്തുന്ന ഭീകര സംഘടനയായി സി.പി.എം മാറിയിരിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ആദം മുൽസി പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്തിനെയും വധിച്ച സി.പി.എമ്മിനെതിരെ കേരള സമൂഹം ഒന്നിക്കണം. ഭരണകൂടത്തിന്റെ തണലിൽ നടക്കുന്ന ഇത്തരം കൊലപാതകങ്ങൾക്ക് അറുതി വരുത്താനും പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും കോടതി അടിയന്തര ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.