കാസർഗോഡ്: കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു. ഇരുവരുടെയും വീട്ടിലെത്തിയ നേതാക്കൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കൊല്ലുക പണം പിരിക്കുക തടിച്ചു കൊഴുക്കുക നടക്കുക എന്നതു മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥിരം ശൈലിയാണ്. അതിനു ശേഷം അവരെ ഞങ്ങൾ അറിയില്ല. പാർട്ടി അറിയില്ല എന്നൊക്കെ പറയും.
നാണം കെട്ട പാർട്ടിയാണ് സി.പി.എം. പാവപ്പെട്ട തൊഴിലാളികളാണ് ഇവരാൽ മരിക്കുന്നത്. ഇവരൊക്കെ തൊഴിലാളി കുടുംബങ്ങളാണെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ മുന്നിൽ കിട്ടിയൊരു അവസരമാണിത്. ദയവു ചെയ്ത് ആയുധം വയ്ക്കാൻ അണികളോട് ആവശ്യപ്പെടണം. അങ്ങനെ ചെയ്താൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ അക്രമരാഷ്ട്രീയം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ സാധിക്കും.
അതിനുള്ള രാഷ്ട്രീയമായ തന്റേടവും വിവേകവുമാണു മുഖ്യമന്ത്രി കാണിക്കേണ്ടത്. അല്ലാതെ ഭീരുവിനെപ്പോലെ വീണ്ടും അക്രമത്തിനു നേതൃത്വം കൊടുക്കുകയല്ല ചേയ്യേണ്ടത്. വളരെ ദയനീയമാണ് ഇവിടത്തെ ചുറ്റുപാട്. പെരിയയിൽ കൊല്ലപ്പെട്ട രണ്ടു യുവാക്കളുടെയും വീടുകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറാകണം. അതു മാത്രം അദ്ദേഹം ചെയ്‌താൽ മതിയെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.