ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇനി പാകിസ്ഥാനുമായി യാതൊരു ചർച്ചയുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. '' ചർച്ചകളുടെ സമയം അവസാനിച്ചിരിക്കുന്നു. ഇനി നടപടിയെടുക്കേണ്ട സമയമാണ്.'' ഡൽഹിയിൽ അർജന്റീനിയൻ പ്രസിഡന്റിനൊപ്പം നടത്തിയ സംയുക്ത പ്രസ്താവനയ്ക്കിടെ മോദി പറഞ്ഞു.
ലോകരാഷ്ട്രങ്ങൾ ഒന്നിച്ച് ഭീകരവാദത്തിനെതിരെ പോരാടേണ്ട സമയമാണിതെന്നും മോദി വ്യക്തമാക്കി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ അർജന്റീനയുടെ പ്രസിഡന്റ് മൗറീസ്യോ മക്റിയുമായി നടത്തിയ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഇരു രാഷ്ട്രത്തലവൻമാരും ചേർന്ന് സംയുക്ത പ്രസ്താവന നടത്തിയത്.