ലക്ഷ്മിപൂർ: പുൽവാമയിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ജവാന്മാർക്ക് വേണ്ടി പാക്കിസ്ഥാൻ ഭീകർക്ക് മറുപടി കൊടുക്കുമെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അിമിത് ഷാ. മിന്നലാക്രമണവും വെടിയുണ്ടകളും മുമ്പും നിരവധി തവണ കൊടുത്തിട്ടുണ്ട്. പാക്കിസ്ഥാനി ഭീകരർക്ക് എല്ലാ വഴിയിലൂടെയുള്ള തിരിച്ചടികളും നൽകുമെന്നും അമിത് ഷാ പറഞ്ഞു. അസമിൽ നടന്ന യുവമോർച്ചയുടെ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ല, കേന്ദ്രത്തിൽ ഇപ്പോൾ ബി.ജെ. സർക്കാറാണള്ളത്. എന്തു വില കൊടുത്തും പാക്കിസ്ഥാൻ ഭീകരരെ നശിപ്പിക്കും. ദേശീയ സുരക്ഷയുടെ കാര്യത്തിൽ കോൺഗ്രസിനെപ്പോലെ ഒത്തുതീർപ്പുകൾ ഉണ്ടാകില്ല. നയതന്ത്ര മാർഗങ്ങളിലൂടെ ഇപ്പോൾ തന്നെ ഇന്ത്യ പാക്കിസ്ഥാന് തിരിച്ചടി നൽകിയിയട്ടുണ്ടെന്നും അമിതാ ഷാ വ്യക്തമാക്കി.