• ദക്ഷിണാഫ്രിക്കൻ ടീം തിരുവനന്തപുരത്തെത്തി.
• കേരള താരങ്ങളായ വത്സൽ ഗോവിന്ദും വരുൺ നായനാരും ഇന്ത്യൻ ടീമിൽ.
തിരുവനന്തപുരം: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അണ്ടർ 19 ചതുർദിന ക്രിക്കറ്റ് ടൂർണമെന്റിലെ ആദ്യ മത്സരം ബുധനാഴ്ച്ച ആരംഭിക്കും. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ആദ്യ മത്സരം. മത്സരത്തിനുള്ള ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീം തിരുവനന്തപുരത്തെത്തി.
ദക്ഷിണാഫ്രിക്കൻടീമിനെതിരെ കളിക്കുന്ന ഇന്ത്യൻ അണ്ടർ 19 ടീമിൽ കേരള താരങ്ങളായ വരുൺ നായനാരെയും വത്സൽ ഗോവിന്ദിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 26 മുതൽ മാർച്ച് 1 വരെ തിരുവനന്തപുരം സ്പോർട്സ് ഹബിലാണ് രണ്ടാമത്തെ ചതുർദിന മത്സരം.
ഇന്ത്യ എ, ഇന്ത്യ ബി, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ എന്നീ അണ്ടർ 19 ടീമുകൾ കളിക്കുന്ന ഏകദിന ക്രിക്കറ്റ് സീരീസ് മാർച്ച് 5 മുതൽ തിരുവനന്തപുരത്ത് നടക്കും. സ്പോർട്സ് ഹബിലും സെന്റ് സേവേഴ്സ് കോളേജ് ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് മത്സരം.
ഇന്ത്യൻ ടീം
സൂരജ് അഹുജ (ക്യാപ്ടൻ, വിക്കറ്റ് കീപ്പർ), ദിവ്യാൻഷ് സക്സേന,വരുൺ നായനാർ, അവ്നീഷ് സുധ, യശസ്വി ജയ്സ്വാൾ, വൈഭവ് കണ്ഡ്പാൽ, ശൗര്യ സരൺ, ഹൃതിക് ശോകീൻ, മാനവ് സുതർ, മാനിഷി, സാബിർ ഖാൻ, അൻഷുൽ കംബോജ്, രാജ്വർധൻ, ഹങ്കാർഗേഡഖർ, രോഹിത് ദത്താത്രേയ,റെക്സ് സിംഗ്,വത്സൽ ഗോവിന്ദ്.
ദക്ഷിണാഫ്രിക്കൻ ടീം
മാത്യു മോണ്ട്ഗോമറി (ക്യാപ്ടൻ), ലൂക്ക് ബ്യുഫോർട്ട് , ജൊനാഥൻ ബേഡ്, അക്കിലെ ക്ലൊവേറ്റ്,ജെറാൾഡ്, കൂറ്റ്സി , മാർക്കോ ജാൻസൻ, താംസാങ്ക്വ ഖുമാലോ, ബൊങ്ക മകാക, ആൻഡിൽ മൊഗാകാനെ, ഗ്വാഡിസ് മൊലേഫെ, ലിഫ ടാൻസിംഗ്, ബ്രൈസ് പാർസഡണ്സി, സിയ പ്ലാറ്റ്ജി, റുവാൻ ടെർബ്ലാഞ്ച്, നൊനേലെല യിഖ.