ശ്രീനഗർ:പുൽവാമയിൽ ഭീകരർക്കെതിരെയുള്ള ഏറ്റുമുട്ടലിൽ ഒരു സെെനികന് കൂടി വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലിൽ മരണപ്പെട്ട സെെനികുടെ എണ്ണം അഞ്ചായി. ഏറ്റുമുട്ടലിൽ പുൽവാമയിൽ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സുരക്ഷാസേന വധിച്ചിരുന്നു. പതിനേഴ് മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടൽ ഇതോടെ അവസാനിച്ചതായി അറിയിച്ചു.
മൂന്ന് ദിവസം മുൻപ് ഭീകരാക്രമണം നടന്ന പുൽവാമയിൽ കഴിഞ്ഞ ദിവസം രാത്രിമുതലാണ് തീവ്രവാദികളും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. പുൽവാമയിലെ പിംഗലാൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടുക്കുന്നത്. പ്രദേശത്ത് തീവ്രവാദികൾ ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം പ്രദേശം വളഞ്ഞതിനെ തുടർന്ന് ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടയിൽ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു. പ്രദേശവാസികളോട് സൈന്യം സ്ഥലത്ത് നിന്ന് മാറുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് സൈനിക നടപടികൾ തുടരുകയാണ്.
അതേസമയം ഭീകരരെ വധിച്ചതിൽ മുൻ കശ്മീർ പൊലീസ് ചീഫ് ശേഷ് പോൾ സൈന്യത്തെ അഭിനന്ദിക്കുകയും ഇന്ന് വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.