kasargod

കാസർകോഡ്: കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മൃതദേഹവു വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയ്ക്കിടെ സംഘർഷം. കല്ലിയോട് വിലാപയാത്ര കടന്നു പോയ വഴിയിലെ കട തീവച്ചു നശിപ്പിച്ചു . കൂടാതെ നിരവധി കടകൾ തീവച്ചുനശിപ്പിച്ചു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ് ഞായറാഴ്ച രാത്രി എട്ടുമണിയോടെ കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കരയിൽ തയ്യാറാക്കിയ പ്രത്യേക സ്ഥലത്ത് അടുത്തടുത്തായാണ് ശരത് ലാലിനും കൃപേഷിനും അന്ത്യവിശ്രമം ഒരുങ്ങുന്നത്.

പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടതിതന് ശേഷം ഒരുമണിയോടെയാണ് മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. വിലാപ യാത്രയിൽ കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരനും ടി. സിദ്ധീഖ് അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അനുഗമിച്ചു. പയ്യന്നൂര്‍ നീലേശ്വരം കാഞ്ഞങ്ങാ‍ട് തുടങ്ങിയ 10 കേന്ദ്രങ്ങളിലായി നൂറുകണക്കിന് പേര്‍ അന്തിമോചാരം അർപ്പിച്ചു.

ശരത്ലാലിനറെയും കൃപേഷിന്റെയും പ്രവര്‍ത്തനകേന്ദ്രമായ കാഞ്ഞങ്ങാടും പെരിയയിലും ജനങ്ങളുടെ തിരക്ക് കാരണം മൃതദേഹം ആംബുലൻസിൽ നിന്ന് പുറത്തിറക്കാനായിരുന്നില്ല. കാഞ്ഞങ്ങാട് വച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അന്തിമോപചാരം അർപ്പിച്ചു.