പെരിയ : സി.പി.എമ്മിന് ആയുധം താഴെ വയ്ക്കാൻ പറ്റില്ലെന്നും താലിബാനെ പോലും നാണിപ്പിക്കുന്ന ക്രൂരതയാണ് കാസർകോട്ട് നടന്നതെന്നും കോൺഗ്രസ് നേതാവ് കെ.സുധാകരൻ. യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ കൊലപാതകം ആസൂത്രണം ചെയ്തത് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കൾ തന്നെയാണ്. കൊലപാതകത്തിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് നൽകാൻ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ചു.
കൊലപാതകികൾ കൃത്യമായ ആയുധ പരിശീലനം ലഭിച്ചവരാണ്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ പ്രാദേശിക സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമാണ്. കേരള പൊലീസ് അന്വേഷണം ഒരിക്കലും ഗൂഡാലോചനയിൽ എത്തില്ലെന്നും കെ.സുധാകരൻ ആരോപിച്ചു.
കാസർകോട്ട് നടന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയിലുള്ള കൊലപാതകമാണ്. പ്രത്യേക പരിശീലനം ലഭിച്ചവരാണ് കൊലപാതകം ചെയ്തത്. മനുഷ്യന് ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറത്തേക്കുള്ള ക്രൂരതയാണ് കൊല്ലപ്പെട്ടവരോട് ചെയ്തതെന്നും കെ.സുധാകരൻ പറഞ്ഞു. പൊലീസിന് ഭീഷണിയെക്കുറിച്ച് വിവരമുണ്ടായിരുന്നുവെന്നും എന്നാൽ അവർ ഒന്നും ചെയ്തില്ലെന്നും സുധാകരൻ ആരോപിച്ചു.