കൊച്ചി: പൊതു അവശ്യ സർവീസുകൾ തടയുന്നതും കുട്ടികൾക്ക് പഠിക്കാനാവാത്ത സാഹചര്യമുണ്ടാക്കുന്നതും അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. അംഗീകൃത സംഘടനകളും അംഗങ്ങളും നിയമത്തെ പിന്തുണയ്ക്കുകയാണ് വേണ്ടത്. ഇവർ നിയമവിരുദ്ധ ഹർത്താലിന് മുതിർന്നാൽ സംഘടനയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും അയോഗ്യത കല്പിക്കാനും വ്യവസ്ഥയുണ്ടോയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. തുടർന്നാണ് സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി രജിസ്ട്രിക്ക് നിർദ്ദേശം നൽകിയത്.