സോഷ്യൽ മീഡിയിൽ ഇപ്പോൾ വെെറലായിക്കൊണ്ടിരിക്കുന്ന ഫോട്ടോ കമന്റാണ് 'കരിങ്കോഴികളെ വിൽപ്പനയ്ക്ക്' എന്ന പരസ്യം. ഫേസ്ബുക്കിൽ വരുന്ന പോസ്റ്റുകളിലെല്ലാം ആ ഈ പരസ്യം കമന്റുകളായി വരുന്നുണ്ട്. എന്താണ് സംഭവത്തിന്റെ സത്യാവസ്ഥ എന്ന് മനസിലാക്കാത്തവർ കൂടി ആ പരസ്യ കമന്റിനെ വെെറലാക്കുകയാണ്.
ഇന്നാൽ ഇതുകൊണ്ട് ബുദ്ധുമുട്ടുന്നത് മണ്ണാർക്കാട് തച്ചനാട്ടുകരക്കടുത്തുള്ള കരിങ്കോഴി വിൽപ്പനക്കാരനായ അബ്ദുൽ കരീമാണ്. തന്റെ കടയുടെ പരസ്യമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് എന്ന് കരീമിന് ആദ്യം അറിയില്ലായിരുന്നു. എന്നാൽ നിരവധി ഫോൺ കോളുകൾ വരാൻ തുടങ്ങിയതോടെ കരീമിന് കാര്യം മനസിലായി. കോഴിയെ വാങ്ങാനല്ല, മറിച്ച് കരിങ്കോഴിയുടെ സത്യാവസ്ഥ അറിയാനാണ് ആളുകൾ കൂടുതലായി വിളിക്കുന്നതെന്ന് അബ്ദുൽ കരീം പറയുന്നു.
തന്റെ തച്ചനാട്ടുകരക്കടുത്തുള്ള കരിങ്കോഴി വിൽപ്പന നടത്തുന്ന കടയുടെ ഫ്ലക്സ് ഫേസ്ബുക്കിൽ ഇട്ടതാണ് സംഭവത്തിന് തുടക്കമെന്ന് കരീം പറയുന്നു. തുടർന്ന് ഇദ്ദേഹത്തിന്റെ രണ്ട് സുഹത്തുക്കൾ ആ ഫോട്ടോ കമെന്റായി കൊടുത്തതാണ് ഫേസ്ബുക്കിലൂടെ വെെറലായി മാറിയത്. ചെറിയ രീതിയിൽ കട നടത്തുന്ന കരീമിന് ആദ്യഘട്ടത്തിൽ കരിങ്കോഴിക്ക് ആവശ്യക്കാർ വന്നിരുന്നു. എന്നാൽ പിന്നീട് ആളുകൾ ഫോണിൽ വിളിച്ച് തെറി പറയുകയാണെന്ന് കരീം പറയുന്നു.
കരിങ്കോഴിയെ ആവശ്യമില്ലാത്തവർ ഇനി ദയവ് ചെയ്ത് വിളിക്കരുത്. ഈയാഴ്ചയിലുള്ള സ്റ്റോക്ക് ഇത് വരെ പൂർത്തിയായെന്നും ഇനി സ്റ്റോക്കെടുക്കാൻ പൊള്ളാച്ചിയിലോട്ട് നാളെ പോകാനിരിക്കുകയാണെന്നും പറയുന്നു.