ന്യൂഡൽഹി: ദ്വിദിന പാക് സന്ദർശനം കഴിഞ്ഞ് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് ഡൽഹിയിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് സൽമാനെത്തുന്നത്. ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ സൽമാന്റെ ഇന്ത്യ സന്ദർശനം നിർണായകമാണ്.
സൽമാനെ പാകിസ്ഥാൻ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചു. ഇസ്ലാമാബാദിൽ വച്ച് പ്രസിഡന്റ് ആരിഫ് അൽവിയുടെ സാന്നിദ്ധ്യത്തിലാണ് സൽമാന് പരമോന്നത ബഹുമതിയായ നിഷാൻ- ഇ- പാകിസ്ഥാൻ പദവി നൽകിയത്. പാകിസ്ഥാനുമായ് സൗദി 20 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. നേരത്തേ തീരുമാനിച്ച ത്രിദിന പാക് സന്ദർശനം സൗദി രണ്ട് ദിവസമായി വെട്ടിച്ചുരുക്കുകയായിരുന്നു.