തിരുവനന്തപുരം : ഭക്തജനത്തിരക്ക് വർദ്ധിക്കുന്നതിനാൽ ഇന്നു മുതൽ ആറ്രുകാൽ ക്ഷേത്ര പരിസരത്ത് കർശനമായ ഗതാഗത നിയന്ത്രണം ഉണ്ടാകും. സ്വകാര്യവാഹനങ്ങളിൽ ക്ഷേത്രമുറ്റത്തേക്ക് വരുന്നത് ഒഴിവാക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഗതാഗത തടസം ഉണ്ടാകാത്ത രീതിയിൽ ദൂരസ്ഥലങ്ങളിൽ പാർക്ക് ചെയ്ത ശേഷം ഭക്തർ കാൽനടയായി ക്ഷേത്രത്തിലെത്തണം. ക്ഷേത്രനടയിലേക്ക് വാഹനത്തിലെത്താൻ ആഗ്രഹിക്കുന്നവർക്ക് കെ.എസ്.ആർ.ടി.സി കിഴക്കേകോട്ടയിൽ നിന്നു നിരന്തരം നടത്തുന്ന ചെയിൻ സർവീസുകളെ ആശ്രയിക്കാം. ദർശനത്തിനായുള്ള തിരക്ക് വർദ്ധിക്കുന്നതിനാൽ ഭക്തർക്ക് മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സ്ഥിതിയാണ്. വരും മണിക്കൂറുകളിൽ തിക്കും തിരക്കും ഉണ്ടാകാതെ ദർശനത്തിനായി പൊലീസ് നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം. തിരക്കിനിടയിൽ കുഞ്ഞുങ്ങളുമായെത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ഭക്തർ സ്വർണാഭരണങ്ങൾ പരമാവധി ഒഴിവാക്കണം.
അന്നദാനവും കുടിവെള്ളവും വിതരണം ചെയ്യുന്ന സംഘടനകൾ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങണമെന്നും ട്രസ്റ്റ് അധികൃതർ അറിയിച്ചു.
പൊങ്കാല
അർപ്പിക്കുന്നവരുടെ ശ്രദ്ധയ്ക്ക്