ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിൽ നാല്പത് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ട സംഭവത്തിൽ തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ. ഭീകരർ കീഴടങ്ങുക അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക ഇനി മുന്നറിയിപ്പില്ലെന്നുമാണ് സൈനിക കമാൻഡർ പറഞ്ഞു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാശ്മീരിൽ തോക്കെടുക്കുന്നവരെ ഇല്ലാതാക്കും. ഇത് ഭീകരർക്ക് സൈന്യത്തിന്റ അന്ത്യ ശാസനമാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരർ കീഴടങ്ങണം അല്ലെങ്കിൽ മരിക്കാൻ തയ്യാറാവണം. സൈന്യത്തിൽ നിന്ന് ഒരു ദയയും പ്രതീക്ഷിക്കണ്ടെന്നും കമാൻഡർ വ്യക്തമാക്കി. കശ്മീരിലെ ജെയ്ഷെ മുഹമ്മദ് നേത്യത്വത്തെ ഇല്ലാതാക്കി. പുൽവാമ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ മൂന്ന് പേരും പാകിസ്ഥാൻ പൗരൻമാരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മേധാവികളെ ഇല്ലാതാക്കാൻ സാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വന്തം മക്കളെ ഭീകരരുടെ അടുത്തേക്ക് പറഞ്ഞുവിടില്ലെന്ന് അമ്മമാർ ഉറപ്പ് വരുത്തണം. ജമ്മുകാശ്മീരിൽ ഒരു തിരിച്ചടിക്കുള്ള തയ്യാറെടുപ്പിലാണ് കരസേന. ഇനി കശ്മീരിൽ തോക്കെടുക്കുന്നവരെ ഇല്ലാതാക്കുമെന്ന് കരസേന വ്യക്തമാക്കി. പ്രദേശവാസികൾ കൊല്ലപ്പെടരുത് എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചത് കൊണ്ടാണ് കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ നാല് ജവാൻമാർ വീരമൃത്യു വരിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഭീകരരെ എവിടെ ഒളിപ്പിച്ചാലും ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരിച്ചടിയുടെ ആദ്യ ഘട്ടമെന്നോണമാണ് കഴിഞ്ഞ ദിവസം മൂന്ന് ഭീകരരെ വധിച്ചതെന്ന് കരസേന വ്യക്തമാക്കി. കശ്മീരിൽ തിരിച്ചടികൾക്കായുള്ള കാഹളം മുഴങ്ങിയിരിക്കുകയാണ്. ഇന്ത്യൻ സേനയുടെ മറുപടി പാകിസ്ഥാന്റെ ഭീകരപ്രവർത്തന മനോഭാവത്തിനുള്ള മുന്നറിയിപ്പും കൂടിയാണെന്ന കാര്യം വ്യക്തമാണ്.