alcohol

ആന്ധ്രപ്രദേശ്: അധ്യാപിക ക്ലാസെടുക്കുന്നതിനിടെ മദ്യപിച്ച രണ്ട് വിദ്യാർത്ഥിനികളെ സ്‌കൂളിൽ നിന്നും പുറത്താക്കി. ആന്ധ്രാപ്രദേശിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. ഒൻപതാം ക്ലാസിൽ പഠിക്കുന്നവരാണ് രണ്ട് പെൺകുട്ടികളും. സോഫ്റ്റ് ഡ്രിങ്കിൽ മദ്യം കലർത്തി ക്ലാസ് റൂമിൽ എത്തുകയായിരുന്നു ഇരുവരും. അദ്ധ്യാപിക ക്ലാസെടുക്കുന്നതിനിടെ ഇരുവരും മദ്യം കഴിക്കുകയും ചെയ്തിരുന്നു. മദ്യത്തിന്റെ ഗന്ധം വന്നതോടുകൂടി അദ്ധ്യാപിക ഹെഡ്മാസ്റ്ററെ അറിയിക്കുകയായിരുന്നു.

ഇത് ആദ്യമായല്ല ഇവർ മദ്യപിച്ച് സ്‌കൂളിലെത്തുന്നതെന്നും ഇവരുടെ അച്ഛന്മാർ മദ്യപാനികളാണെന്നും ഇവർ മിച്ചം വയ്‌ക്കുന്ന മദ്യം കഴിച്ച് ശീലമാകുകയായിരുന്നെന്നും പെൺകുട്ടികൾ പറഞ്ഞതായി സ്‌കൂൾ ഹെഡ്മാസ്റ്റർ ബാട്ടു സുരേഷ് കുമാർ പറഞ്ഞു. മറ്റ് വിദ്യാർത്ഥിനികളെ ഇവർ മോശമായി സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ ഇരുവരെയും പുറത്താക്കുകയായിരുന്നെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു. അതേസമയം,​​ പെൺകുട്ടികൾക്ക് കൗൺസിലിംഗ് നൽകാതെ അവരെ പുറത്താക്കിയതിനെതിരെ വിമർശനം ഉയരുന്നുണ്ട്.