jet
jet

ബംഗളൂരു: ഇന്ത്യൻ വ്യോമസേനയുടെ രണ്ടു സൂര്യകിരൺ ജെറ്റ് വിമാനങ്ങൾ കൂട്ടിയിടിച്ച് തകർന്നുവീണ് ഒരു പൈലറ്റ് മരിച്ചു. രണ്ടു പൈലറ്റുമാർ രക്ഷപ്പെട്ടു. ബംഗളൂരു യെലഹങ്ക എയർബേസിലാണ് അപകടം നടന്നത്. എയ്‌റോ ഇന്ത്യ പ്രദർശനത്തിനുള്ള പരിശീലനത്തിടെയായിരുന്നു അപകടം. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരു നാട്ടുകാരനു പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ രവിലെ 11.50-നായിരുന്നു അപകടം. യെലഹങ്ക വിമാനത്താവളത്തിനു സമീപം ഐ.എസ്.ആർ.ഒ പറമ്പിനു സമീപത്തായാണ് ജെറ്റുകൾ കൂട്ടിയിടിച്ചു തകർന്നു വീണത്. ഹെബ്ബൽ നിറ്റെ മിനാക്ഷി എൻജിനിയറിംഗ് കോളേജിന് സമീപമാണിത്.

ഏറെ പ്രയാസകരമായ അഭ്യാസത്തിനു ശ്രമിക്കുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു താഴേക്കു പതിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്നു മുതൽ 24 വരെ നടക്കാനിരിക്കുന്ന എയ്‌റോ ഇന്ത്യ പ്രദർശനത്തിന്റെ പരിശീലനത്തിലായിരുന്നു സൂര്യകിരൺ ജെറ്റ് വിമാനങ്ങൾ. പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ സംഭവസ്ഥലം സന്ദർശിച്ചു. അഡ്വാൻസ് ജെറ്റ് ട്രെയിനർ ഹോക്ക് വിമാനങ്ങളാണു പരിശീലനത്തിൽ പങ്കെടുത്തത്.