ന്യൂഡൽഹി: ഐ.പി.എൽ പന്ത്രണ്ടാം സീസണിലെ ആദ്യഘട്ട മത്സരക്രമം (ഫിക്‌സ്ചർ) ബി.സി.സി.ഐ പുറത്തുവിട്ടു. ആദ്യ രണ്ടാഴ്ചത്തെ മത്സരക്രമമാണ് ഇന്നലെ പ്രഖ്യാപിച്ചത്. മാർച്ച് 23ന് നിലവിലെ ചാമ്പ്യൻമാരായ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സും വിരാട് കൊഹ്‌ലി ക്യാപ്‌ടനായ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിലുള്ള മത്സരത്തോടെയാണ് ഇത്തവണത്തെ ഐ.പി.എൽ സീസണിന് തുടക്കമാവുക. ചെന്നൈയാണ് ആദ്യമത്സരത്തിന്റെ വേദി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു കഴിഞ്ഞേ ബാക്കി മത്സക്രമം ഐ.പി.എൽ ഗവേണിംഗ് ബോർഡി തീരുമാനിക്കൂ. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളുണ്ടായാൽ ആദ്യ ഘട്ടമത്സരക്രമത്തിലും മാറ്രം വരുത്തും.
പതിനേഴ് മത്സരം
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ആദ്യ ഘട്ടത്തിൽ എട്ട് വേദികളിലായി17 മത്സരങ്ങളാണുള്ളത്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും ഡൽഹി ക്യാപിറ്രൽസും അഞ്ച് മത്സരങ്ങൾ വീതം ആദ്യഘട്ടത്തിൽ കളിക്കും. ബാക്കി ടീമുകൾ നാല് മത്സരങ്ങൾ വീതവും കളിക്കും. എല്ലാടീമും കുറഞ്ഞത് നാല് മത്സരങ്ങൾക്ക് കളത്തിലിറങ്ങുന്ന വിധത്തിലാണ് ആദ്യഘട്ട മത്സരക്രമം തയ്യാറാക്കിയിരിക്കുന്നത്. ഡൽഹിയും ബാംഗ്ലൂരും അഞ്ച് മത്സരങ്ങൾ ആദ്യ ഘട്ടത്തിൽ കളിക്കും. ഡൽഹിക്ക് മൂന്ന് ഹോം മത്സരങ്ങളും ബാംഗ്ലൂരിന് മൂന്ന് എവേ മത്സരങ്ങളും കളിക്കേണ്ടതുണ്ട്. മറ്റ് ടീമുകൾക്ക് രണ്ട് വീതം ഹോം എവേ മത്സരങ്ങളാണ് ഉള്ളത്.
രണ്ട് തവണ വിദേശത്ത്
പൊതുതിരഞ്ഞെടുപ്പിനെ തുടർന്ന് ഇതിനു മുമ്പ് രണ്ട് തവണ ഐ.പി.എൽ വിദേശ രാജ്യങ്ങളിൽ നടത്തിയിട്ടുണ്ട്. 2009 ൽ ദക്ഷിണാഫ്രിക്കയിൽ വച്ചും 2014ൽ ഭാഗീകമായി യു.എ.ഇയിലും വച്ചുമാണ് ഐ.പി.എൽ നടത്തിയത്. ഇത്തവണ ഐ.പി.എൽ വിദേശത്തേക്ക് മാറ്റുന്നത് സംബന്ധിച്ച് ഒരു ആലോചനയും നടന്നിട്ടില്ല. ഇത്തവണ ഏകദിന ലോകകപ്പും ഐ.പി.എല്ലിന് തലവേദനയാണ്. മേയ് 30 മുതൽ ജൂലായ് 14 വരെയാണ് ഇംഗ്ലണ്ടിൽ ഏകദിന ലോകകപ്പ് നടക്കുന്നത്. അതിനാൽ ഏപ്രിൽ ആദ്യ വാരം തുടങ്ങാറുള്ള ഐ.പി.എൽ ഇത്തവണ നേരത്തേ തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
നിലവിലെ ചാമ്പ്യൻമാർ
ചെന്നൈ സൂപ്പർകിംഗ്സ്
റണ്ണറപ്പ്
സൺറൈസേഴ്സ് ഹൈദരാബാദ്
ടീമുകൾ
ചെന്നൈ സൂപ്പർകിംഗ്സ്
മുംബയ് ഇന്ത്യൻസ്
ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്
ഡൽഹി ക്യാപിറ്റൽസ്
സൺറൈസേഴ്സ് ഹൈദരാബാദ്
രാജസ്ഥാൻ റോയൽസ്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
കിംഗ്സ് ഇലവൻ പഞ്ചാബ്
ആദ്യ ഘട്ടത്തിലെ
മത്സരക്രമം
മാർച്ച് 23: ചൈന്നൈ -ബാംഗ്ലൂർ .
ചെന്നൈയിൽ രാത്രി 8 മുതൽ
മാർച്ച് 24:
കൊൽക്കത്ത - ഹൈദരാബാദ്
വൈകിട്ട് 4 മുതൽ കൊൽക്കത്തയിൽ
മുംബയ് - ഡൽഹി
രാത്രി 8 മുതൽ മുംബയിൽ
മാർച്ച് 25:
രാജസ്ഥാൻ - പഞ്ചാബ്
രാത്രി 8 മുതൽ ജയ്പൂരിൽ
മാർച്ച് 26 :
ഡൽഹി - ചെന്നൈ
രാത്രി 8 മുതൽ ഡൽഹിയിൽ
മാർച്ച് 27: കൊൽക്കത്ത -പഞ്ചാബ്
രാത്രി 8 മുതൽ കൊൽക്കത്തയിൽ
മാർച്ച് 28:ബാംഗ്ലൂർ - മുംബയ്
രാത്രി 8 മുതൽ ബാംഗ്ലൂരിൽ
മാർച്ച് 29: ഹൈദരാബാദ് - രാജസ്ഥാൻ
രാത്രി 8 മുതൽ ഹൈദരാബാദിൽ
മാർച്ച് 30: പഞ്ചാബ് -മുംബയ്
വൈകിട്ട് 4 മുതൽ മൊഹാലിയിൽ
ഡൽഹി - കൊൽക്കത്ത
രാത്രി 8 മുതൽ കൊൽക്കത്തിയിൽ
മാർച്ച് 31:ഹൈദരാബാദ് - ബാംഗ്ലൂർ
വൈകിട്ട് 4 മുതൽ ഹൈദരാബാദിൽ
ചെന്നൈ - രാജസ്ഥാൻ
രാത്രി 8 മുതൽ ചെന്നൈയിൽ
ഏപ്രിൽ 1: പഞ്ചാബ് - ഡൽഹി
രാത്രി 8 മുതൽ ഡൽഹിയിൽ
ഏപ്രിൽ 2:രാജസ്ഥാൻ -ബാംഗ്ലൂർ
രാത്രി 8 മുതൽ ജയ്പൂരിൽ
ഏപ്രിൽ 3 :മുംബയ് - ചെന്നൈ
രാത്രി 8 മുതൽ മുംബയിൽ
ഏപ്രിൽ 4 :ഡൽഹി - ഹൈദരാബാദ്
രാത്രി 8 മുതൽ ഹൈദരാബാദിൽ
ഏപ്രിൽ 5: ബാംഗ്ലൂർ - കൊൽക്കത്ത
രാത്രി 8 മുതൽ ബാഗ്ലൂരിൽ