governor


തിരുവനന്തപുരം: കാസര്‍ഗോഡ് പെരിയയിൽ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് അടിയന്തരമായി റിപ്പോര്‍ട്ട് തേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയെ തുടർന്നാണ് ഗവർണർ കേസിൽ ഇടപെട്ടത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച ഗവര്‍ണറെ സന്ദര്‍ശിച്ച് കാസര്‍ഗോഡ് സംഭവത്തെക്കുറിച്ചു വിവരിച്ചിരുന്നു. നോര്‍ത്ത് എ.ഡി.ജി.പിയുടെ തസ്തിക ഏട്ടുമാസത്തോളമായി ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം ഗവർണറെ ബോധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയതെന്ന് രാജ്ഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എസ്.പി എ. ശ്രീനിവാസ് പറഞ്ഞു. ചോദ്യം ചെയ്യൽ അവസാന ഘട്ടത്തിലാണെന്നും ഒരാളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.