photo

ഹേഗ്: കുൽഭൂഷൺ ജാദവ് കേസിൽ പാകിസ്ഥാന്റെ ആവശ്യം അന്താരാഷ്‌‌ട്ര നീതിന്യായ കോടതി തള്ളി. കേസിന്റെ വാദം നീട്ടിവയ്‌ക്കണമെന്ന പാകിസ്ഥാന്റെ വാദമാണ് കോടതി തള്ളിയത്. അന്താരാഷ്‌ട്ര നീതിന്യായ കോടതിയിലെ പാകിസ്ഥാന്റെ അഡ്‌ഹോക് ജഡ്‌ജിനെ ഹൃദയ സ്‌തംഭനത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് പുതിയ ജഡ്‌ജി വരുന്നതുവരെ കേസ് നീട്ടി വയ്‌ക്കണമെന്ന ആവശ്യമാണ് പാകിസ്ഥാൻ ഉന്നയിച്ചത്.

പാക് ജഡ്‌ജിന്റെ സാന്നിധ്യമില്ലാതെ കേസ് പരിഗണനയ്‌ക്ക് വരുന്നത് ഗുണകരമാകില്ലെന്നാണ് പാകിസ്ഥാന്റെ നിലപാട്.