ലക്കിടി: കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച വി.വി. വസന്തകുമാറിന്റെ വസതിയിൽ ആദരമർപ്പിക്കാൻ നടൻ മമ്മൂട്ടിയെത്തി. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയാണ് മമ്മൂട്ടി ലക്കിടിയിലെ വസന്തകുമാറിന്റെ വീട്ടിലെത്തിയത്. വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി കുറച്ചു സമയം ഇവർക്കൊപ്പം ചിലവഴിച്ചതിനു ശേഷമാണ് മടങ്ങി പോയത്.
വീട്ടിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരെയുള്ള കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിനെ അടക്കിയിരിക്കുന്നത്. നടന്നാണ് താരം അവിടേയ്‌ക്ക് എത്തിയത്.നടൻ അബു സലിം, ബിജോ അലക്സാണ്ടർ (ഡെപ്യൂട്ടി സൂപ്രണ്ട് സ്പെഷൽ ബ്രാഞ്ച് വയനാട്) എന്നിവർ മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.