1. കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നു. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. പ്രശ്നത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് ഇന്നലെ പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടിരുന്നു. ഇതിന് പിന്നാലെ ആണ് വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ 2. കാസര്‍കോട്ടെ കൊലപാതകം പാര്‍ട്ടി ആസൂത്രണം ചെയ്തത് അല്ലെന്ന് മുഖ്യമന്ത്രി പിണറായി ്വിജയന്‍. പ്രതികളെ പിടികൂടാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പങ്കുള്ള പാര്‍ട്ടിക്കാര്‍ക്ക് എതിരെ നടപടി എടുക്കാം. ജാഥ നടക്കുന്ന സമയത്ത് ഇത്തരത്തില്‍ ഒരു കൃത്യം അരങ്ങേറും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നും മുഖ്യമന്ത്രി. കൊലപാതകത്തില്‍ കൂടുതല്‍ പ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറായില്ല 3. അതേസമയം, ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് സംശയിക്കപ്പെടുന്ന സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പീതാമ്പരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൊലപാതകവുമായി പാര്‍ട്ടിക്ക് ഒരു ബന്ധവും ഇല്ലെന്നും കൃത്യത്തിന് വഴിവച്ചത് പ്രാദേശിക പ്രശ്നങ്ങള്‍ എന്നും പാര്‍ട്ടി ജില്ലാ നേതൃത്വം. കൊലയാളികളെ സംരക്ഷിക്കില്ല എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.എം തയ്യാര്‍ എന്നും പ്രതികരണം 4. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ സി.പി.എം നേതൃത്വത്തിന് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക നേതാവിനെ പുറത്താക്കി സി.പി.എമ്മിന് രക്ഷപ്പെടാന്‍ സാധിക്കില്ല. ഗൂഢാലോചനയില്‍ സി.പി.എം നേതാക്കള്‍ക്ക് വ്യക്തമായ പങ്ക്. കേസിന്റെ അന്വേഷണം സി.ബി.ഐയ്ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ ഡമ്മി പ്രതികളെ മാത്രമേ ലഭിക്കുകയുള്ളൂ എന്നും പരിഹാസം
5. കേസില്‍ സി.ബി.ഐ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസും രംഗത്ത്. കേസിലെ ഗൂഢാലോചന തെളിയണം എങ്കില്‍ സി.ബി.ഐ തന്നെ അന്വേഷിക്കണം. ഈ ആവശ്യം ഉയര്‍ത്തി വരുന്ന 22ന് സംസ്ഥാനത്തെ എല്ലാ എസ്.പി ഓഫീസുകളിലേക്കും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കും 6. മുന്‍ ഗതാഗതമന്ത്രിയും എന്‍.സി.പി സംസ്ഥാന അധ്യക്ഷനുമായ തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്പാലസ് റിസോര്‍ട്ടിന് നഗരസഭ വന്‍ തുക പിഴ ചുമത്തി. പിഴയായി 2.73 കോടി രൂപ അടച്ചില്ല എങ്കില്‍ റിസോര്‍ട്ട് പൊളിച്ച് കളയുന്നത് അടക്കമുള്ള നടപടികളിലേക്ക് പോകും എന്ന് റിസോര്‍ട്ട് അധികൃതരെ അറിയിച്ച് നഗരസഭാ സെക്രട്ടറി. ലേക് പാലസ് റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതം ആണെന്ന് നേരത്തെ കണ്ടെത്തി ഇരുന്നു 7. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി വന്നതിനു ശേഷം ആണ് കെട്ടിടങ്ങളില്‍ പലതും നിര്‍മ്മിച്ചത്. തുടര്‍ന്ന് അനധികൃത നിര്‍മ്മാണങ്ങള്‍ 15 ദിവസത്തിനകം പൊളിച്ചു കളയും എന്ന് നഗരസഭ ലേക് പാലസ് റിസോര്‍ട്ടിന് നോട്ടീസ് അയച്ചിരുന്നു. ഇതോടെ ലേക് പാലസ് നഗരസഭയെ സമീപിച്ചു എങ്കിലും ഇത്രയും കാലത്തെ നികുതിയുടെ ഇരട്ടി അടയ്ക്കാന്‍ അധികൃതര്‍ക്ക് നഗരസഭ നിര്‍ദ്ദേശം നല്‍കുക ആയിരുന്നു 8. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഭീകരര്‍ക്ക് അന്ത്യശാസനവും ആയി സൈന്യം. കാശ്മീരില്‍ തോക്കെടുത്തവരെ എല്ലാം നശിപ്പിക്കും. ഭീകരര്‍ ഒന്നുകില്‍ കീഴടങ്ങുകയോ അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുകയോ ചെയ്യണം എന്നും ലഫ് ജനറല്‍ കെ.ജെ.എസ് ധില്ലന്‍. ഇത് അവസാനത്തെ മുന്നറിയിപ്പ് എന്നും സൈന്യത്തിന്റെ ഭാഗത്തു നിന്നും ഇനി ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും പ്രതികരണം 9. കാശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ സൈന്യം ഇല്ലാതാക്കി. പുല്‍വാമ ആക്രമണം പാക് സൈന്യത്തിന്റേയും ഐ.എസ്.എയുടെയും പിന്തുണയോടെ എന്നും കൂട്ടിച്ചേര്‍ക്കല്‍. അതിനിടെ, പുല്‍വാമ ഭീകരാക്രമണത്തന് പിന്നാലെ ഇന്ത്യ- പാക് ബന്ധം കൂടുതല്‍ വഷളാവുന്നു. രാജസ്ഥാനിലെ ബിക്കാനിര്‍ നിന്ന് പാക് സ്വദേശികള്‍ 48 മണിക്കൂറിനുള്ളില്‍ ഒഴിഞ്ഞു പോകണം എന്ന് ജില്ലാ ഭരണകൂടം. ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പ്രവേശിപ്പിക്കരുത് എന്നും നിര്‍ദ്ദേശം 10. അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പാകിസ്ഥാന്‍ അല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കാശ്മീരിലെ അശാന്തിക്ക് പിന്നില്‍ പാകിസ്ഥാന്‍ അല്ല. ഇന്ത്യ യാതൊരു തെളിവും ഇല്ലാതെ പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നു എന്നും പ്രതികരണം. പാകിസ്ഥാന്റെ മണ്ണില്‍ ആരും അക്രമം പടര്‍ത്തരുത് എന്നുള്ളത് പാക് സര്‍ക്കാരിന്റെ താല്പര്യം ആണെന്നും ഇമ്രാന്‍ ഖാന്‍ 11. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്ന സിദ്ധാന്തത്തിന് പരിഷ്‌കൃത സമൂഹത്തില്‍ സ്ഥാനമില്ലി. ഹൈക്കോടതി വിമര്‍ശനം, മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് 12. ഷുഹൈബിന്റെ കൊലപാതകം പൈശാചികവും ഹീനവും എന്ന് കോടതി നിരീക്ഷണം. രാഷ്ട്രീയ എതിരാളികള്‍ ഷുഹൈബിനെ നാടന്‍ ബോംബും വാളും ഉപയോഗിച്ച് ഇല്ലാതാക്കുക ആയിരുന്നു എന്ന് വ്യക്തം ആണെന്നും കോടതി. അതി സൂക്ഷ്മമായി ആസൂത്രണം ചെയ്ത കൊലപാതകം ആണ് ഷുഹൈബിന്റേത് എന്നും ഹൈക്കോടതി 13. ആകാശ് തില്ലങ്കേരി അടക്കമുള്ള ആദ്യ നാല് പ്രതികള്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും കോടതി പരാമര്‍ശം. പ്രതികളെ ജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടും എന്നും നിരീക്ഷിച്ച കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. 2018 ഫെബ്രുവരി പന്ത്രണ്ടാം തീയതി അര്‍ദ്ധരാത്രിയാണ് ഷുഹൈബിനെ അക്രമി സംഘം വെട്ടിയത്
|