ramesh-chennithala

തിരുവനന്തപുരം: കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനും മരുമകളും വഹിക്കും. ഇതിന് വേണ്ടി ഹരിപ്പാടും തിരുവനന്തപുരക്കും നടത്താനിരുന്ന വിവാഹ സൽക്കാര വിരുന്ന് വേണ്ടെന്ന് വച്ചതായി രമേശ് ചെന്നിത്തല അറിയിച്ചതായി കാസർകോട് ഡി.സി.സി നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം വീതം നൽകും. ഒരു ലക്ഷം രൂപ അടിയന്തസഹായമായി നൽകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ക‌ൃപേഷിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസുകാരുടെ ബാധ്യതയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിത്തിന്റെ വിവാഹം കഴിഞ്ഞത്. അമേരിക്കയിൽ ഡോക്ടറായ ജോലിചെയ്യുന്ന ശ്രീജയാണ് വധു. ക‌‌ൃപേഷിന്റെ സഹോദരിയുടെ വിവാഹം നടത്തിക്കൊടുക്കുമെന്ന് നവദമ്പതികൾ അറിയിക്കുമായിരുന്നു.

ഹെെബി ഈഡൻ നേതൃത്വത്തിൽ നടക്കുന്ന തണൽ ഭവന നിർമ്മാണത്തിൽ ഉൾപ്പെടുത്തി കൃപേഷിന് വീട് നിർമ്മിച്ചു നൽകുമെന്ന് എം.എൽ.എയുടെ അറിയിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം സി.ബി.എെ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.