kalyan-cotton-mahotsavam

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടൺ ഫെസ്റ്റിവൽ ആയ കോട്ടൺ ഉത്സവുമായി കല്യാൺ സിൽക്സ്. ആയിരത്തിലധികം നെയ്ത് ഗ്രാമങ്ങളിലെ സൃഷ്ടികളാണ്.

കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ ആരംഭിച്ച കോട്ടൺ ഫെസ്റ്റിലുള്ളത്. ഇന്ത്യൻ ഗ്രാമങ്ങളിലെ തനത് സംസ്കാരം വിളിച്ചോതുന്ന വസ്ത്രങ്ങളുടെ ശേഖരം എൻചാന്റിങ്ങ് ഈസ്റ്റ്,​ വണ്ടർ ഫുൾ വെസ്റ്റ്,​ സിന്റിലേറ്റിങ്ങ് സൗത്ത്,​ ന്യൂ ജെൻ നോർത്ത് എന്നിങ്ങനെ നാല് വിഭാഗങ്ങളിലായായാണ് പ്രദർശിപ്പിക്കുന്നത്.

എൻചാന്റിങ്ങ് ഈസ്റ്റ് ശ്രേണിക്ക് കീഴിൽ സിലിഗുരി,​ ഗഡ്വാൽ,​ സാമ്പൽപുരി,​ മൂംഗ,​ ജാംദാനി എന്നിവിടങ്ങളിൽ നിന്നുള്ള ഓർഗാനിക് കോട്ടൺ കളക്ഷനുകളാണ്. ജെസയ്സൽമീർ,​ രാജ്കോട്ട്,​ കോലാപുരി,​ പൈതണി എന്നിവിടങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രിന്റഡ് കളക്ഷനുകളാണ് വണ്ടർഫുൾ വെസ്റ്റിനെ സവിശേഷമാക്കുന്നത്. സിന്റിലേറ്റിങ്ങ് സൗത്ത് വിഭാഗത്തിൽ ചെട്ടിനാട് പോച്ചംപള്ളി,​ വെങ്കിടഗിരി,​ ബഗൽകോട്ട്,​ നാരായൺപേട്ട് എന്നിവിടങ്ങളിൽ നിന്നുള്ള റൂറൽ കോട്ടൺ സീരിസാണ്. ന്യൂജെൻ നോർത്തിന്റെ പ്രത്യേകത ബനാറാസ്,​ കോട്ട,​ ചന്ദേരി,​ ജബൽപൂർ എന്നിവിടങ്ങളിൽ നിന്നുള്ള കോട്ടന്റെ നവീന ശ്രേണികളാണ്.

കോട്ടൺ സാരികൾക്ക് പുറമെ ചുരിദാർ,​ ചുരിദാർ മെറ്റീരിയൽസ്,​ എത്ത്നിക് വെയർ,​ കിഡ്സ് വെയർ,​ മെൻസ് വെയർ,​ കുർത്തി,​ ലേഡീസ് വെയർ,​ ടീൻസ് വെയർ,​ ഡെയ്ലി വെയർ എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകളും ഈ വർഷത്തെ കോട്ടൺ ഫെസ്റ്റിവലിന്റെ ഭാഗമാണ്.

രണ്ട് ലക്ഷത്തിലേറെ കോട്ടൺ സാരികളും അനുബന്ധ ശ്രേണികളുമാണ് ഈ കോട്ടൺ ഫെസ്റ്റിവലിലൂടെ മലയാളിയ്ക്ക് സമ്മാനിക്കുന്നതെന്ന് കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ പറഞ്ഞു.

വിസ്മയ ശ്രേണികളുടെ വില 250 രൂപ മുതലാണ് ആരംഭിക്കുക. കോട്ടൺ മേള മാർച്ച് 15 നാണ് പരിസമാപ്തി കുറിക്കുക.