ന്യൂഡൽഹി:സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തിയാണ് മുഹമ്മദ് ബിൻ സൽമാനെ സ്വീകരിച്ചത്. പാകിസ്ഥാൻ സന്ദർശനം കഴിഞ്ഞ് സൗദിയിലെത്തിയ കിരീടാവകാശി ഇന്ത്യയിയിലേക്ക് മാത്രമായാണ് തിരിച്ചുവരുന്നത്. നിറഞ്ഞ പുഞ്ചിരിയോടെ ആലിംഗനം ചെയ്താണ് പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാനെ സ്വീകരിച്ചത്.
ഏഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ, മലേഷ്യ, ഇന്തോനേഷ്യ, ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ സന്ദർശിക്കാനാണ് മുഹമ്മദ് ബിൻ സൽമാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളെ സന്ദർശനം റദ്ദാക്കുകയും ചെയ്തു. പുൽവാമ ആക്രമണത്തിൽ സൗദി ഭരണകൂടം ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യാ സന്ദർശനത്തെ പുൽവാമ ആക്രമണവുമായി ബന്ധിപ്പിക്കാതെയാണ് മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനം. ഇന്ത്യയുമായി അഞ്ച് കരാറിലാണ് സൗദി ഒപ്പുവയ്ക്കുന്നത്. ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണത്തിനു ശേഷം 12നു പ്രധാനമന്ത്രിയുമായി ചർച്ച നടത്തും. തുടർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിക്കും. പിന്നീട് അത്താഴവിരുന്നിന് ശേഷം ചെെനയിലേക്ക് തിരിക്കും.
#WATCH Prime Minister Narendra Modi receives Saudi Arabia Crown Prince Mohammed bin Salman upon his arrival in India. pic.twitter.com/huwzGrPhFG
— ANI (@ANI) February 19, 2019