മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്നും അമ്പിളി എന്നും ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ജഗതി ശ്രീകുമാർ അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. വാർത്തകൾക്ക് പിന്നാലെ അഭിനയരംഗത്തേക്കുള്ള തന്റെ തിരിച്ചുവരവറിയിച്ച് ജഗതി ശ്രീകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെ സ്ഥിരീകരണമായി. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ഒരു പരസ്യചിത്രത്തിൽ നിന്ന് തുടങ്ങുവാണ് എന്ന് തുടങ്ങുന്ന പോസ്റ്റ് എല്ലാവരുടെയും പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നു. 2012 മാർച്ച് 10 നാണ് ജഗതി ശ്രീകുമാർ അപകടത്തിൽ പെട്ടത്. അപകടത്തിന് സിനിമാരംഗത്തേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ആദ്യമായാണ് വാർത്ത് വരുന്നത്.
പോസ്റ്റിന്റെ പൂർണരൂപം:
7 വർഷത്തെ ഇടവേളകൾക്ക് ശേഷം ഒരു പരത്സ്യചിത്രത്തിൽ നിന്ന് തുടങ്ങുവാണ്.. :-)
എന്നെ സ്നേഹിക്കുന്ന മലയാളികളുടെ കാത്തിരിപ്പിന് വിരാമം..നല്ല സിനിമകൾ ഈ വർഷം മുതൽ ചെയ്യ്ത് തുടങ്ങുകയാണ്,എല്ലാവരുടെ സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി.