ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കെമിക്കൽ ടെക്നോളജിയിൽ വിവിധ പഠനവകുപ്പുകളിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്.
കെമിക്കൽ എൻജിനിയറിംഗ്: പ്രൊഫസർ 01(എസ്ടി), അസോ. പ്രൊഫസർ 03 (എസ്സി 01, എസ്ടി 01, വിജെഎൻടി 01), അസി. പ്രൊഫസർ 03 (ജനറൽ 01, എസ്ടി 01, വിജെഎൻടി 01) ഡൈ സ്റ്റഫ് ടെക്നോളജി: പ്രൊഫസർ 01 (ജനറൽ), അസോ. പ്രൊഫസർ കളർ കെമിസ്ട്രി 01 (എസ്സി), അസി. പ്രൊഫസർ 01 (എസ്സി). ഫൈബേഴ്സ് ആൻഡ് ടെക്സ്റ്റൈൽ പ്രോസസിങ് ടെക്നോളജി: പ്രൊഫസർ ഫൈബർ സയൻസ് 01(എസ്സി), പ്രൊഫസർ ടെക്സ്റ്റൈൽ കെമിസ്ട്രി 01 (ജനറൽ), അസോ. പ്രൊഫസർ ഫൈബർ സയൻസ് 01(എസ്സി), അസോ. പ്രൊഫസർ ഡൈയിംഗ് ആൻഡ് പ്രിന്റിംഗ് 01(ജനറൽ). ഫുഡ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി: പ്രൊഫസർ ഫെർമന്റേഷൻ ടെക്നോളജി 01(എസ്സി), അസോ. പ്രൊഫസർ മൈക്രോബയോളജി 01 (ജനറൽ). ഓയിൽസ്, ഓലിയോ കെമിക്കൽസ് ആൻഡ് സർഫക്ടൻസ് ടെക്നോളജി: പ്രൊഫസർ ഓയിൽ കെമിസട്രി 01(എസ്സി), അസോ. പ്രൊഫസർ കെമിസ്ട്രി ഓഫ് ഓയിൽസ്, ഫാറ്റ്സ് ആൻഡ് വാക്സസ് ടെക്നോളജി 01 (ജനറൽ). ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് ടെക്നോളജി: പ്രൊഫസർ മെഡിസിനൽ കെമിസ്ട്രി 01(ജനറൽ), അസോ. പ്രൊഫസർ ഫാർമസ്യൂട്ടിക്കൽ ടെക്നോളജി 01(ജനറൽ), അസോ. പ്രൊഫസർ ഫാർമകൊഗ്നേസി ആൻഡ് പാത്തോ കെമിസ്ട്രി 01(എസ്സി) അസോ. പ്രൊഫസർ ഫാർമസ്യൂട്ടിക്കൽ സയൻസ് 01(എസ്ടി).
പോളിമർ ആൻഡ് സർഫസ് എൻജിനിയറിംഗ് പ്രൊഫസർ പെയിന്റ് ടെക്നോളജി 01 (ജനറൽ), അസി. പ്രൊഫസർ ടെക്നോളജി ഓഫ് പ്ലാസ്റ്റിക് ആൻഡ് പെയിന്റ് 01(ജനറൽ), അസി. പ്രൊഫസർ ടെക്നോളജി ഓഫ് പ്ലാസ്റ്റിക് ആൻഡ് പിപിവി 01 (ജനറൽ). കെമിസ്ട്രി: പ്രൊഫസർ ഫിസിക്കൽ കെമിസ്ട്രി 01(എസ്സി), അസോ. പ്രൊഫസർ ഫിസികോ ഇൻ ഓർഗാനിക് കെമിസ്ട്രി 01(എസ്സി). ഫിസിക്സ് പ്രൊഫസർ സോളിജ് സ്റേറ്റ് ഫിസിക്സ് 01(എസ്സി), പ്രൊഫസർ അപ്ലൈഡ് ഫിസിക്സ് 01(ജനറൽ), അസോ. പ്രൊഫസർ ഫിസിക്സ് 01(എസ്സി). ജനറൽ എൻജിനിയറിംഗ്: പ്രൊഫസർ ജനറൽ എൻജിനിയറിംഗ് 01(ജനറൽ) അസോ. പ്രൊഫസർ മെക്കാനിക്കൽ എൻജിനിയറിംഗ് 01(എസ് സി ) , അസി. പ്രൊഫസർ മെക്കാനിക്കൽ എൻജിനിയറിംഗ് 01 (എസ് സി), ഡ്രോയിംഗ് ഓഫീസ് സൂപ്രണ്ടന്റ് (അസി. പ്രൊഫസർ ലെവൽ) 01 (എസ്ടി) എന്നിങ്ങനെയാണ് ഒഴിവ്.www.ictmumbai.edu.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 10.
റീജിയണൽ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷൻ
റീജിയണൽ ഇൻസ്റ്രിറ്റ്യൂട്ട് ഒഫ് എഡ്യുക്കേഷൻ (ആർഐഇ ) വിവധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ്, സിസ്റ്രം അനലിസ്റ്റ് കെ നെറ്ര്വർക്ക് അഡ്മിനിസ്ട്രേറ്റർ, പ്രോഗ്രാമർ, കംപ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റർ എന്നിങ്ങനെ ഒഴിവ്. പ്രായപരിധി : 65. വിശദവിവരങ്ങൾക്ക്: www.riebhopal.nic.in .
റീജിയണൽമെഡിക്കൽ റിസർച്ച് സെന്റർ
റീജിയണൽ മെഡിക്കൽ റിസേർച്ച് സെന്റർ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സൈന്റിസ്റ്റ് -ബി, റിസേർച്ച് അസിസ്റ്റന്റ്/ ഡാറ്റ അനലിസ്റ്ര്, ലബോറട്ടറി ടെക്നീഷ്യൻ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. പ്രായപരിധി: 35. വാക് ഇൻ ഇന്റർവ്യൂ : 25, 27 തീയതികളിൽ. വിലാസം: Office of ICMR-Regional Medical Research Centre,Chandrasekharpur, Bhubaneswar-751023 വിശദവിവരങ്ങൾക്ക്: www.rmrcne.org.in.
ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ്
ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓഫീസ് മാർക്കറ്റിംഗ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ , ഡെപ്യൂട്ടി മാനേജർ, അസി.എക്സിക്യൂട്ടീവ് എൻജിനീയർ, ടെക്നിക്കൽ അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്. മാർച്ച് 5 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.itiltd-india.com
ഇ.സി.എച്ച്.എസ് പോളിക്ലിനിക്കിൽ 106 ഒഴിവുകൾ
എക്സ്സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്) പ്രകാരമുള്ള പോളിക്ലിനിക്കുകളിൽ 106 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം ഹെഡ്ക്വാർട്ടറിനുകീഴിൽ കൊല്ലം, പത്തനംതിട്ട, കിളിമാനൂർ, കൊട്ടാരക്കര, ചങ്ങനാശേരി, റാന്നി, മാവേലിക്കര, തിരുവനന്തപുരം, നാഗർകോവിൽ, തൂത്തുക്കുടി എന്നിവിടങ്ങളിലെ പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനമാണ്.
വിമുക്തഭടന്മാർക്കും അപേക്ഷിക്കാം.
ഓഫീസർ ഇൻ ചാർജ് 06, മെഡിക്കൽ സ്പെഷ്യലിസ്റ്റ് 04, മെഡിക്കൽ ഓഫീസർ 29, ദന്തൽ ഓഫീസർ 02, ദന്തൽ ഹൈജീനിസ്റ്റ് 02, റേഡിയോഗ്രാഫർ 02, ഫിസിയോതെറാപിസ്റ്റ് 01, ഫാർമസിസ്റ്റ് 10, നേഴ്സിങ് അസി. 09, ലബോറട്ടറി അസി. 04, ലബോറട്ടറി ടെക്നീഷ്യൻ 09, ഡ്രൈവർ 01, പ്യൂൺ 01, സഫായിവാല 08, ചൗക്കീദാർ 02, ഐടി നെറ്റ്വർക് ടെക്നീഷ്യൻ 01, ഡാറ്റഎൻട്രി ഓപറേറ്റർ 02, ക്ലർക് 13 എന്നിങ്ങനെയാണ് ഒഴിവ്.
www.echs.gov.in ൽ വിലാസം Station Headquarters(ECHS) Pangode, Thirumala PO, Trivandrum 06, അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 27.
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ
സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ ഭാഗ്യക്കുറി ടിക്കറ്റുകൾ, പരസ്യങ്ങൾ, ബ്രോഷറുകൾ തുടങ്ങിയവ കമ്പ്യൂട്ടറിൽ രൂപകല്പന ചെയ്യുന്നതിന് ബി.എഫ്.എ./ഡി.എഫ്.എ. യോഗ്യതയും, കോറൽ ഡ്രോ, ഇലസ്ട്രേഷൻ, പേജ് മേക്കർ എന്നിവയിൽ പ്രാവീണ്യവും മൂന്ന് വർഷം പ്രവൃത്തി പരിചയവുമുള്ളവരിൽ നിന്നും കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡേറ്റ, യോഗ്യതയുടെയും, പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ, കേരള സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തിൽ മാർച്ച് രണ്ടിന് മുൻപ് അപേക്ഷിക്കണം.