മുംബയ് മെട്രോ റെയിലിൽ
മുംബയ് മെട്രോറെയിൽ കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷക്ഷണിച്ചു. ജനറൽ മാനേജർ (ഫിനാൻസ്) 01, ഡെപ്യൂട്ടി ജനറൽ മാനേജർ (അക്കൗണ്ട്സ്) 01, എക്സിക്യൂട്ടിവ് അസി. (ഇഡി പ്ലാനിംഗ് ), അക്കൗണ്ട്സ് ഓഫീസർ/അസി. മാനേജർ (ഫിനാൻസ്) 01, ഡെപ്യൂട്ടി എൻജിനിയർ (സിവിൽ) 01, കമ്യൂണിറ്റി ഡെവലപ്മെന്റ് അസി. 01, സർവേയർ 04, സീനിയർ അസി. (കമ്പനി സെക്രട്ടറി) 01, ജൂനിയർ അസി. (ഐടി) 01 എന്നിങ്ങനെ ആകെ 12 ഒഴിവുണ്ട്. ബിരുദധാരികൾ/ എൻജിനിയറിങ് ബിരുദധാരികൾ/ സിഎ/ഐസിഡബ്ല്യുഎ ക്കാർക്ക് വിവിധ തസ്തികകളിൽ അപേക്ഷിക്കാം. വിശദവിവരം : www.mmrcl.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 18.
സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ ലിമിറ്റഡിൽ
സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഓവർമാൻ 19, മൈനിങ് സിർദാർ 52, സർവേയർ 01 എന്നിങ്ങനെ ആകെ 72 ഒഴിവുണ്ട്. മെട്രിക്കുലേഷനും ബന്ധപ്പെട്ട വിഷയത്തിൽ സാങ്കേതിക യോഗ്യതയുമുണ്ടാകണം. ഉയർന്ന പ്രായം 28. www.sail.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 10.
നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസ്
നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസ് കൺസൾട്ടന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കർണ്ണാടകയിലാണ് നിയമനം. മാർച്ച് 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.nal.res.in. വിലാസം: The Controller of Administration National Aerospace Laboratories P.B.No.1779, HAL Airport Road Kodihalli, Bengaluru – 560 017 (Karnataka).
നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റിൽ
നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (ടി/പി). ഹെഡ്ക്വാർട്ടേഴ്സിലും ബ്രാഞ്ച് ഓഫീസിലുമാണ് ഒഴിവ്. യോഗ്യത സിവിൽ എൻജിനിയറിങിൽ ബിരുദം.സമാന തസ്തികകളിൽനിന്ന് വിരമിച്ച കേന്ദ്രസർക്കാർ ജീവനക്കാർക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 15. വിശദവിവരത്തിന് www.nhidcl.com
എൻ.ഐ.എ.എ.എം
നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രിക്കൾച്ചർ എക്സ്റ്റൻഷൻ മാനേജ്മെന്റ് അസിസ്റ്റന്റ് പ്രോജക്ട് ഫീൽഡ് കോഡിനേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഹൈദ്രാബാദിലാണ് നിയമനം. ഫെബ്രുവരി 21 ന് വാക് ഇൻ ഇന്റർവ്യൂ. വിശദവിവരങ്ങൾക്ക്: www.manage.gov.in. വിലാസം: “National Institute of Agricultural Extension Management,Rajendranagar, Hyderabad- 500 030”
എൻ.പി.സി.ഐ.എൽ
ന്യൂക്ളിയർ പവർ കോർപ്പറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് തമിഴ്നാട്ടിലെ ബ്രാഞ്ചിലേക്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.ഫിറ്റർ, മെഷ്യനിസ്റ്റ്, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് ടെക്നീഷ്യൻ, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെക്കാനിക് ഇൻഡസ്ട്രിയൽ എയർ കണ്ടീഷനിംഗ് എന്നിങ്ങനെയാണ് ഒഴിവുകൾ. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.npcil.co.in
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡ്
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 466 ഒഴിവ്. അറ്റന്റന്റ് ഓപ്പറേറ്റർ, ഫിറ്റർ, ടെക്നീഷ്യൻ അപ്രന്റീസ്, ടെക്നീഷ്യൻ, സെക്ട്രട്ടേറിയൽ അസിസ്റ്റന്റ്, അക്കൗണ്ടന്റ് എന്നിങ്ങനെയാണ് ഒഴിവ്. മാർച്ച് 8 വരെ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.iocl.com.
ഇന്റർയൂണിവേഴ്സിറ്റി ആക്സലേറ്റർ സെന്ററിൽ
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ഇന്റർ യൂണിവേഴ്സിറ്റി ആക്സലേറ്റർ സെന്ററിൽ സയന്റിസ്റ്റ്/എൻജിനിയർ തസ്തികയിൽ ഒഴിവുണ്ട്. നിയമനം പ്രോജക്ടിന്റെ കാലാവധിവരെ താൽക്കാലികമായാണ് നിയമനം.അപേക്ഷിക്കേണ്ടതുൾപ്പെടെ വിശദവിവരം www.iuac.res.in അവസാന തീയതി ഫെബ്രുവരി 24.
ജെഎസ്ആർ ഇൻഫ്രാ ഡെവലപ്പേഴ്സിൽ
ചെന്നൈ ജെഎസ്ആർ ഇൻഫ്രാ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. പ്രോജക്ട് മാനേജർ 02, പ്രോജക്ട് മാനേജർ(സ്ട്രക്ചർ) 02, ഡിപിഎം(എച്ച്ഡബ്ല്യു) 04, ഡിപിഎം (സ്ട്രക്ചർ) 04, മാനേജർ/അസി. മാനേജർ (മെറ്റീരിയൽസ്) 06, മാനേജർ/ അസി. മാനേജർ (പ്ലാനിംഗ്) 06, മാനേജർ/ അസി. മാനേജർ ( ക്വാണ്ടിറ്റി സർവേ) 06, മാനേജർ/ അസി. മാനേജർ ( സർവേ) 12, മെക്കാനിക് ഇൻ ചാർജ് 02, ക്രഷർ ഇൻ ചാർജ് 02, പ്ലാന്റ് ഇൻ ചാർജ് 02 ഒഴിവുണ്ട്. ഡിസൈൻ/സൈറ്റ് എൻജിനിയർ, സ്റ്റോർ, പ്രൊകർമന്റ്, അക്കൗണ്ട്സ് വിഭാഗങ്ങളിലും ഒഴിവുണ്ട്. വിശദവിവരത്തിന് http://www.jsrinfraa.com/
ഫുഡ് സേഫ്റ്റിയിൽ 26 ഒഴിവുകൾ
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ 140 ഒഴിവുണ്ട്. ഇതിൽ 26 എണ്ണം നേരിട്ടും 114 എണ്ണം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുമാണ് നിയമനം നൽകുക. www.fssai.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25.
കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ്
കോക്കനട്ട് ഡെവലപ്മെന്റ് ബോർഡ് കൊച്ചിയിൽ സ്റ്റെനോഗ്രാഫർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ളസ് ടു . പ്രായപരിധി: 18-35.മാർച്ച് 6 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.coconutboard.nic.in .
ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ ഡ്രൈവർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പത്താം ക്ളാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി: 18-27. മാർച്ച് 12 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.joinindiancoastguard.gov.in . വിലാസം: The Commander (For RCPO),Coast Guard Region (EAST),Near Napier Bridge, Fort St George (PO),Chennai – 600 009.