ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ ഡി. ടി. പി ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.പ്രതിദിനം 750 രൂപയാണ് വേതനം.പ്രതിമാസം പരമാവധി 21000 രൂപ ലഭിക്കും. രണ്ട് ഒഴിവുകളുണ്ട്.പ്രായ പരിധി : 18- 36. എസ്. എസ്. എസ്. എൽ.സിയോ തത്തുല്യമോ പാസായ കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് ഡി. ടി. പിയിൽ സർട്ടിഫിക്കറ്റുള്ളവർക്ക് അപേക്ഷിക്കാം.ഫോട്ടോഷോപ്പ് പരിജ്ഞാന സർട്ടിഫിക്കറ്റ് വേണം.അപേക്ഷ ഫെബ്രുവരി 26ന് വൈകിട്ട് 5.15നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ ലഭിക്കണം. വെബ്സൈറ്റ് : www.prd.kerala.gov.in/home-1
സി.ഐ.പി.ഇ.ടി
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ളാസ്റ്റിക് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി സീനിയർ പ്രോജക്ട് അസോസിയേറ്റ്, പ്രോജക്ട് അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.cipet.gov.in. വിലാസം: B-25, C.N.I. Complex, Patia, Bhubaneswar – 751 024 (Odisha).
ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ്
ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡ് ടെക്നിക്കൽ ഓഫീസർ, സൈന്റിഫിക് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.ecil.co.in. വിലാസം: Sr. Manager (HR)-Rectt.Personnel Group, Recruitment Section ELECTRONICS CORPORATION OF INDIA LIMITED, ECIL (Post), Hyderabad – 500 062, Telangana State .
കോഫി ബോർഡ് ഒഫ് ഇന്ത്യ
കോഫി ബോർഡ് ഒഫ് ഇന്ത്യ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 21-40. മാർച്ച് 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.indiacoffee.org. വിലാസം: Project Co-ordinator,Tribal Coffee Project, Coffee Board,No. 1, Dr. B.R Ambedkar Veedhi,Bangalore – 560001.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റഗ്രേറ്റീവ് മെഡിസിൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് അസിസ്റ്റന്റ് -1, പ്രോജക്ട് അസിസ്റ്റന്റ് -2, പ്രോജക്ട് അസിസ്റ്റന്റ് 3, എന്നിങ്ങനെയാണ് ഒഴിവ്. വാക് ഇൻ ഇന്റർവ്യൂ: ഫെബ്രുവരി 26. വിശദവിവരങ്ങൾക്ക്: www.iiim.res.in. നാഷണൽ ഇൻസ്റNational Institute of Pharmaceutical Education & Research.
ശ്രീചിത്രയിൽ
ശ്രീചിത്ര തിരുനാൾ ഇൻസ്റ്രിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വാക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 25ന്. വിശദവിവരങ്ങൾക്ക്: www.sctimst.ac.in. വിലാസം: Biomedical Technology Wing, Satelmond Palace, Poojappura, Thiruvananthapuram-695 012.
പഞ്ചാബ് നാഷണൽ ബാങ്കിൽ ഒഴിവ്
പഞ്ചാബ് നാഷണൽ ബാങ്കിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. സീനിയർ മാനേജർ (ക്രെഡിറ്റ്) 51, മാനേജർ (ക്രെഡിറ്റ്) 26, സീനിയർ മാനേജർ (ലോ) 55, മാനേജർ (ലോ) 55, മാനേജർ (എച്ച്ആർഡി) 55, ഓഫീസർ(ഐടി) 120 എന്നിങ്ങനെ ആകെ 325 ഒഴിവാണുള്ളത്.ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. ഒരാൾക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. 200 മാർക്കിന്റെ രണ്ട് മണിക്കൂർ ഓൺലൈൻ സമയത്തെ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. റീസണിംഗ്, ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, പ്രൊഫഷണൽ നോളജ് എന്നിവയിൽനിന്നുള്ള 200 ചോദ്യങ്ങളാണുണ്ടാവുക. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് രണ്ട്. വിശദവിവരത്തിന് https://www.pnbindia.in/Recruitments
ഗെയിലിൽ എക്സിക്യൂട്ടീവ് ട്രെയിനി
ഗെയിൽ ഇന്ത്യ ലിമിറ്റഡിൽ എക്സിക്യൂട്ടീവ് ട്രെയിനി 27 ഒഴിവുണ്ട്. കെമിക്കൽ 15, ഇൻസ്ട്രുമെന്റേഷൻ 12 എന്നിങ്ങനെയാണ് ഒഴിവ്. കെമിക്കൽ വിഭാഗത്തിൽ യോഗ്യത കുറഞ്ഞത് 65 ശതമാനം മാർക്കോടെ കെമിക്കൽ/ പെട്രോകെമിക്കൽ/ കെമിക്കൽ ടെക്നോളജി/ പെട്രോകെമിക്കൽ ടെക്നോളജി എൻജിനിയറിങ് ബിരുദം. ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിൽ യോഗ്യത 65 ശതമാനം മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്. ഗേറ്റ് ‐2019ന് അപേക്ഷിക്കണം. www.gailonline.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 13.
ഐ.ഐ.എസ.്ഇ.ആറിൽ
പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച്, റിസർച്ച് അസോസിയറ്റ് 01 ഒഴിവ്, പ്രോജക്ട് അസി./പ്രോജക്ട് ഫെലോ(ജൂനിയർ റിസർച്ച് ഫെലോ) 02 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് mgbcoordination@iiserpune.ac.in എന്ന ഇ മെയിൽ വിലാസത്തിൽ ഫെബ്രുവരി 25നകം അയക്കണം. വിശദവിവരത്തിന് http://www.iiserpune.ac.in
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലിവർ ആൻഡ് ബൈലറി സയൻസിൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലറി സയൻസിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 331 ഒഴിവുണ്ട്. പ്രൊഫസർ, അഡീഷണൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ, കൺസൽട്ടന്റ് (മെഡിക്കൽ ഓങ്കോളജി), ഇൻസ്ട്രക്ടർ(റിസർച്ച്), ഹെഡ് ഓപറേഷൻസ്(മെഡിക്കൽ), ജനറൽ മാഗനജർ(ഐടി), ഹെഡ്(നേഴ്സിങ് കെയർ സർവീസ്), സീനിയർറസിഡന്റ്, ജൂനിയർ റസിഡന്റ്, റസിഡൻഷ്യൽ മെഡിക്കൽ ഓഫീസർ, മാനേജർ(നേഴ്സിങ്), മെഡിക്കൽ എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ് നേഴ്സ്, ജൂനിയർ എക്സിക്യൂട്ടീവ് നഴ്സ്, റസിഡന്റ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ,ജൂനിയർ ടെക്നിക്കൽ എക്സിക്യൂട്ടീവ് തസ്തികകളിലാണ് ഒഴിവ്.സംവരണംചെയ്ത തസ്തികകളിൽ ഭിന്നശേഷിക്കാർക്കും അപേക്ഷിക്കാം. വിശദവിവരം https://www.ilbs.in എന്ന werbsite ൽ. അവസാനതിയതി മാർച്ച് 15.
യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ
യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ്ഓഫീസർ‐മെഡിക്കൽ(സ്കെയിൽ ഒന്ന്) തസ്തികയിൽ 12 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിബിഎസ്, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ, കംപ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന. പ്രായം: 21‐30. അപേക്ഷാഫോറവും വിശദവിവരവും www.uiic.co.in ൽ.
മെയിൽ മോട്ടോർ സർവീസിൽ ഡ്രൈവർ
മെയിൽ മോട്ടോർ സർവീസിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ മൂന്ന് ഒഴിവുണ്ട്. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം. ലൈറ്റ്, ഹെവി മോട്ടോർ വാഹനങ്ങൾ ഉപയോഗിച്ച് മൂന്ന് വർഷത്തെ പരിചയം. ഹോം ഗാർഡ്/ സിവിൽ വളണ്ടിയറായി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം: 18-27. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദവിവരത്തിന് https://www.govtjobs.co.in.
രാജസ്ഥാൻ ഇലക്ട്രോണിക്സ്
രാജസ്ഥാൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റ്സ് ലിമിറ്റഡ് ജൂനിയർ അക്കൗണ്ടന്റ് 01, ടെക്നിക്കൽ അസിസ്റ്റന്റ് 03, ഓഫീസ് അസി. 01, ടെക്നീഷ്യൻ 01, ഡ്രൈവർ 01 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ പകർപ്പ്, പാസ്പോർട് സൈസ് ഫോട്ടോ ഉൾപ്പെടെ Additional General Manager (P&IR), Rajasthan Electronics & Instruments Limited, 02, Kanakpura Industrial Area, Sirsi Road, Jaipur–302012 എന്ന വിലാസത്തിൽ മാർച്ച് എട്ടിനകം ലഭിക്കത്തക്കവിധം അയക്കണം. വിശദവിവരത്തിന് www.reiljp.com.
ഇന്ത്യൻ ലാ റിപ്പോർട്സിൽ
ഇന്ത്യൻ ലാ റിപ്പോർട്സ് (കേരള സീരീസ്) എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഹൈകോർട് ബാറിൽ അംഗങ്ങളായവർക്ക് അപേക്ഷിക്കാം. അഞ്ച് വർഷത്തേക്കാണ് നിയമനം. നിയമ റിപ്പോർടിങിലൊ പ്രസിദ്ധീകരണങ്ങളിലൊ പ്രവൃത്തി പരിചയം, എഡിറ്റോറിയൽ, കംപ്യൂട്ടർ മേഖലകളിൽ പ്രാവീണ്യം വേണം. അപേക്ഷ The Convenor, Law Reporting Council, ILR(Kerala Series), The Registrar (Judicial), High Court Of Kerala, Eranakulam682031 എന്ന വിലാസത്തിൽ മാർച്ച് എട്ടിനകം ലഭിക്കണം. വിശദവിവരത്തിന് http://highcourtofkerala.nic.in
ബോംബെ ഹൈക്കോടതിയിൽ
ബോംബെ ഹൈക്കോടതിയിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ സിസ്റ്റം ഓഫീസർ 40, സിസ്റ്റം ഓഫീസർ 159 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. http://bombayhighcourt.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 26. വിശദവിവരം വെബ്സൈറ്റിൽ.