വേനൽച്ചൂടിൽ ശരീരം തണുപ്പിക്കാനും കടുത്തക്ഷീണം അകറ്റാനും മികച്ച പ്രതിവിധിയാണ് പനനൊങ്ക്. മൈക്രോന്യൂട്രിയൻസ് ധാരാളമുണ്ട് ഇതിൽ. മികച്ച രോഗപ്രതിരോധശേഷി കൈരിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ എ, സി, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യവും സോഡിയവും ശരീരത്തിലെ നിർജ്ജലീകരണം തടയുന്നു. ഊർജ്ജത്തിന്റെ ഉറവിടമാണിത്. അധികമുള്ള കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നതിനൊപ്പം ഹൃദയാരോഗ്യവും സംരക്ഷിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമപ്പെടുത്തുന്നതിനാൽ പ്രമേഹരോഗികൾക്ക് കഴിക്കാൻ ഉത്തമം. പനനൊങ്കിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, കരോട്ടിനോയ്ഡ്സ് എന്നിവ കാഴ്ചശക്തി വർദ്ധിപ്പിക്കും. നൊങ്ക് ചർമ്മത്തിന്റെ സൗന്ദര്യവും ആരോഗ്യവും മെച്ചപ്പെടുത്തും. ഗർഭിണികൾ പനനൊങ്കു കഴിയ്ക്കുന്നത് അസിഡിറ്റി പരിഹരിക്കും. ഡീഹൈഡ്രേഷൻ തടയും. ദഹനം സുഗമമാക്കും. ധാരാളം പൊട്ടാസ്യം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ലിവർ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ്. വേനൽക്കാലത്തെ ചൂടുകുരു അകറ്റാനും നൊങ്ക് സഹായിക്കും ഇതിലുള്ള ആന്തോസയാക്സിൻ എന്ന ഫൈറ്റോകെമിക്കൽ സ്തനാർബുദം തടയും.