തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില സമീപകാലത്തേതിൽ ഏറ്റവും ഉയർന്ന നിലയിലായി. ഒരുപവന് ( എട്ടുഗ്രാം) 25,160 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 3145 രൂപ. ഇന്നലെയും തൊട്ട് മുമ്പുള്ള ദിവസവും 24,920 രൂപയായിരുന്നു ഒരുപവന്. ഫെബ്രുവരി 13 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. അന്ന് പവന് 24400 രൂപയായിരുന്നു.
ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യു.എസ് ചൈന വ്യാപാര തർക്കം സംബന്ധിച്ച ചർച്ചകൾ വിജയം കാണാത്തതും ഡോളർ മങ്ങിയതുമാണ് തുടർച്ചയായി സ്വർണവില കൂടാൻ കാരണം.