1. അനില്‍ അംബാനിക്ക് എതിരെ കോടതി അലക്ഷ്യ നടപടി. സുപ്രീം കോടതി ഉത്തരവ് അംബാനി അനുസരിച്ചില്ല എന്ന് കോടതി. എറിക്സന്‍ കമ്പനിക്കുള്ള കുടിശിക അടയ്ക്കാത്ത കേസില്‍ ആണ് നടപടി. കുടിശിക ഒരു മാസത്തിനകം അടയ്ക്കാന്‍ നിര്‍ദേശം. കുടിശിക അടച്ചില്ലെങ്കില്‍ അംബാനി ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. എറിക്സണ്‍ കമ്പനിയ്ക്ക് നല്‍കാനുള്ള 550 കോടി കുടിശിക നല്‍കാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു
2. ഭക്ത മാനസങ്ങള്‍ക്ക് നിര്‍വൃതിയുടെ നിമിഷം. ഒരാണ്ടിന്റെ കാത്തിരിപ്പിന് സാഫല്യമേകി, തലസ്ഥാനത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. രാവിലെ 10.15ന് ക്ഷേത്ര തന്ത്രി ശ്രീകോവിലില്‍ നിന്നുളള ദീപം മേല്‍ശാന്തി കൈമാറി. മേല്‍ശാന്തി തിടപ്പള്ളിയിലെ അടുപ്പിലേക്ക് തീ പകര്‍ന്നതിന് പിന്നാലെ സഹ മേല്‍ശാന്തി ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ കത്തിച്ചു. തുടര്‍ന്ന് അനന്തപുരിയിലെ തെരുവ് വീഥികള്‍ യാഗശാലയായി മാറി. ജാതി മത ഭേദമന്യേ പതിനായിരങ്ങള്‍ ആണ് പൊങ്കാല അര്‍പ്പിക്കുന്നത്.
3. ഉച്ചയ്ക്ക് ശേഷം 2.15നാണ് ഇത്തവണത്തെ പൊങ്കാല നിവേദ്യം. ക്ഷേത്ര ഭരണ സമിതിയും നഗരസഭയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് സാധനങ്ങള്‍ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ പൊങ്കാലയാണ് ഇത്തവണ. കെ.എസ്.ആര്‍.ടി.സിയും റെയില്‍വെയും പ്രത്യേക സര്‍വ്വീസുകള്‍ നടത്തുന്നുണ്ട്. വനിതാ കമാന്റാകളെ അടക്കം നിരത്തിയുള്ള സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രപരിസരത്തും തിരുവനന്തപുരം നഗരത്തിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ഇന്നലെ ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
4. കാസര്‍കോട് ഇരട്ട കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. യുവാക്കളെ വെട്ടിയത് താനെന്ന് സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എ.പീതാംബരന്റെ മൊഴി. കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍ എന്നും മൊഴി. ഇയാളെ ഇന്ന് കൃത്യം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. മുന്‍പും നിരവധി കേസുകളില്‍ പീതാംബരന്‍ പ്രതി എന്ന് പൊലീസ്
5. അതേസമയം, മൊഴികള്‍ വിശ്വസിക്കാതെ ചോദ്യം ചെയ്യുന്ന പൊലീസിനെ കുഴപ്പിച്ച് പ്രതികള്‍ മൊഴികള്‍ ഒരുപോലെ ആവര്‍ത്തിക്കുക ആണ്. പ്രതികളുടെ നീക്കം അന്വേഷണത്തിന്റെ ദിശ തിരിച്ച് വിടാനുള്ള ശ്രമം എന്ന് പൊലീസ് വിലയിരുത്തല്‍. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല . പ്രതികളുടെചോദ്യം ചെയ്യല്‍ തുടരുക ആണ് എന്നും അന്വേഷണ സംഘം
6. നേരത്തെ പീതാംബരനെ ആക്രമിച്ച കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത്ലാലും. കൃപേഷ് ഉള്‍പ്പടെയുള്ളവരെ കാമ്പസില്‍ വച്ച് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് - സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ അക്രമത്തിലാണ് പീതാംബരന്റെ കൈക്ക് പരിക്കേറ്റത്. ഇതിലെ വൈരമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഘര്‍ഷത്തിലെ വൈരം മൂലം കണ്ണൂരിലെ ഒരു സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം
7. കുല്‍ഭൂഷണ്‍ ജാദവ് കേസിലെ പാകിസ്ഥാന്റെ വാദങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ ഇന്ന് മറുപടി നല്‍കും. അന്തിമ വാദത്തിലെ ഇന്ത്യയുടെ രണ്ടാം ഘട്ടമാണ് ഇന്ന് നടക്കുക. കുല്‍ഭൂഷണ്‍ ചാരനാണ്. ബലൂചിസ്ഥാന്‍ അക്രമിക്കല്‍ ആയിരുന്നു ലക്ഷ്യം. നിയമ വിരുദ്ധമായി ആണ് പാകിസ്താനില്‍ എത്തിയത് എന്നും വ്യാജ പാസ്‌പോര്‍ട്ടുമായി 17 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നുമാണ് പാക് വാദം . എന്നാല്‍ 13 തവണ ആവിശ്യപ്പെട്ടിട്ടും കുല്‍ഭൂഷണ് നയതന്ത്ര ഉദ്യോഗസ്ഥ സഹായം പാകിസ്ഥാന്‍ നിരസിച്ചു എന്ന് ഇന്ത്യയുടെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദത്തിന്റെ ആദ്യ ദിവസം ചൂണ്ടിക്കാട്ടി ഇരുന്നു. ചാരവൃത്തി ആരോപിച്ച് കുല്‍ഭൂഷണ്‍ 2017 ഏപ്രിലില്‍ ആണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്
8. ശാരദാ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവം കോടതി അലക്ഷ്യം എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍, ഡി.ജി.പി വീരേന്ദ്ര, ചീഫ് സെക്രട്ടറി മലയ് കുമാര്‍ എന്നിവര്‍ക്ക് എതിരെ ആണ് കേന്ദ്രസര്‍ക്കാര്‍ കോടതി അലക്ഷ്യ ഹര്‍ജി നല്‍കിയത്. നേരത്തെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി മൂവര്‍ക്കും നോട്ടീസ് അയച്ചിരുന്നു
9. ചേീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയി, ജസ്റ്റിസുമാരായ ദീപക് ഗുപ്ത,സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ശാരദാ ചിട്ടിതട്ടിപ്പ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിന്റെ വസതിക്ക് മുന്നില്‍ തടഞ്ഞ സംഭവം കേന്ദ്രസര്‍ക്കാരും ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് കാരണം ആയിരുന്നു.