photo

വിവാഹ ചടങ്ങുകളിലും അനുബന്ധ ചടങ്ങുകളിലും ഇക്കാലത്ത് അപ്രതീക്ഷിതവും രസകരവുമായ ഒരുപാട് പരിപാടികൾ നടക്കാറുണ്ട്. ചിലതൊക്കെ കാഴ്ചക്കാരെ രസിപ്പിക്കാറും ചിലത് വേദനിപ്പിക്കാറുമുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ ഒരു യുവാവ് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രവും കാപ്ഷനുമാണ് വളരെ രസകരമാണ്.

സഹോദരിയുടെ വിവാഹ ചടങ്ങുകൾക്ക് ശേഷം നടത്തിയ ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങളാണ് യുവാവ് തന്റെ പ്രൊഫൈലിലും ചില ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്തത്. ''പറഞ്ഞിട്ട് കാര്യമില്ല എനിക്ക് പറ്റിയ അളിയനും അനിയത്തിയുമാണ്,​ എന്താ ചെയ്യുക പാവം ഞാൻ'' എന്നായിരുന്നു ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ യുവാവ് പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്.

photo

വിവാഹ വസ്ത്രം ധരിച്ചെത്തിയ നവവധു ഭർത്താവിന്റെ അടുത്തേക്ക് രണ്ട് കുപ്പി കള്ളും പിടിച്ച് വരുന്ന ചിത്രമാണ് യുവാവ് പോസ്റ്റ‌്‌ ചെയ്തിരിക്കുന്നത്. കൂടാതെ ഗ്ലാസിലൊഴിച്ച് വച്ച കള്ള് വരനൊപ്പം ഇരുന്ന് നുകരുന്ന ചിത്രം ഇവരുടെ ഫേസ്ബുക്ക് പ്രൊഫൈലിലും ഉണ്ട്. സുഹൃത്തുക്കളും മറ്റും ചിത്രത്തിന് അടിപൊളി കമന്റുകളും ആശീർവാദങ്ങളുമായാണ് കമന്റ് ബോക്സിലെത്തിയത്. റോഷനെന്ന യുവാവാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒരു ഗ്ലാസ് എനിക്കും കൂടി തരാമോയെന്നും നിങ്ങൾ മാസാണെന്നുമൊക്കെ നിരവധി കമന്റുകളുമാണ് ചിത്രത്തിന് താഴെയുള്ളത്. എന്നാൽ കുപ്പിയിലേത് യഥാർത്ഥ കള്ളാണോ അതോ ഫോട്ടോഷൂട്ടിന് വേണ്ടി തയ്യാറാക്കിയ മറ്റെന്തെങ്കിലുമാണോ എന്ന കാര്യം വ്യക്തമല്ല. എന്തായാലും ഇത്തരത്തിൽ രസകരങ്ങളായ നിരവധി ചിത്രങ്ങളാണ് ദിവസവും സോഷ്യൽ മീഡിയയിൽ പലരും പോസ്റ്റ‌്‌ ചെയ്യാറുള്ളത്. എങ്കിലും ഒന്നോർമിപ്പിച്ചോട്ടെ.... മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണേ...!