തിരുവനന്തപുരം, ലോകത്ത് ഏറ്റവുമധികം ആളുകൾ നിക്ഷേപം നടത്തുവാനും ബിസിനസ് തുടങ്ങുവാനും ലക്ഷ്യമിടുന്ന ലണ്ടനിൽ ഇന്ത്യക്കാർക്ക് നിക്ഷേപസാദ്ധ്യതകൾ ഏറിവരികയാണെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ചീഫ് അക്കൗണ്ട്സ് ഓഫീസറായ തേക്കുമുറി ഹരിദാസ് പറഞ്ഞു. നഷ്‌ടസാദ്ധ്യത തീരെ കുറവായ സാഹചര്യമാണ് ലണ്ടനിലേത്.
നിക്ഷേപ സൗഹൃദ അന്തരീക്ഷവുമുണ്ട്. റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യ വികസനരംഗങ്ങളിൽ ബ്രെക്സിറ്റ് തീരുമാനവും സുതാര്യ നടപടികളും ഒട്ടനവധി അവസരങ്ങൾ ഒരുക്കുന്നു. ജൂൺജൂലൈ മാസങ്ങളിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പുതിയ സാദ്ധ്യതകൾക്ക് വഴിവെക്കുമെന്ന് ഹരിദാസ് പറയുന്നു. ലണ്ടനിലെ നിക്ഷേപസാദ്ധ്യതകളെക്കുറിച്ച് ഇന്ത്യയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനികൾ താനും, ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ നിർമ്മാണ കമ്പനിയുടെ ലണ്ടനിലെ ആർക്കിടെക്ടായ റൗഫും ചേർന്ന് രൂപീകരിച്ചിട്ടുള്ള ബ്ലൂ ആപ്പിൾ കമ്പനിയുമായി ചർച്ചകൾ തുടങ്ങിയതായി അദ്ദേഹം പറഞ്ഞു.
നാല്പത്തഞ്ചു വർഷങ്ങളായി ലണ്ടനിലുള്ള ഹരിദാസ് ഇന്ത്യൻ ഹൈക്കമ്മീഷനിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചയാളാണ്. ലണ്ടനിൽ
പണികഴിപ്പിക്കുന്ന ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് നേതൃത്വം നല്കുകയാണിപ്പോൾ. ഹിന്ദുസ്ഥാൻ ലാറ്റക്സ് മുൻ ലോ ഓഫീസറും സ്വതന്ത്ര പത്രപ്രവർത്തകനുമായ ലാലുജോസഫാണ് (9847835566) ബ്ലൂ ആപ്പിളിന്റെ ഇന്ത്യയിലെ ബിസിനസ് കൺസൾട്ടന്റ്.