gangs-of-madras

മദ്രാസിലെ ഗുണ്ടാ വിളയാട്ടവും ജീവിതങ്ങളും പ്രമേയമാക്കി സി.വികുമാ‌ർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്യാങ്ങ്സ് ഒഫ് മദ്രാസ്. ചിത്രത്തിന്റെ ടീസർ നടൻ ധനുഷ് പുറത്തിറക്കി. അശോക്,​ പ്രിയങ്ക രൂത്ത്,​ ഡാനിയേൽ ബാലാജി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷനും വയലൻസിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ്.

ചെന്നൈയിലെ ഗുണ്ടാ സംഘങ്ങളുടെ പകപോക്കലും,​ മയക്കുമരുന്ന് മാഫിയയുടെയും രാഷ്ട്രീയ പാർട്ടികളുടെ ഇടപെടുലുകളിലും ജീവിതം മാറിമറിയുന്ന ചിലരുടെ കഥപറയുന്ന ചിത്രമാണ് ഗ്യാങ്ങ്സ് ഒഫ് മദ്രാസ്. കാർത്തിക്കാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സന്തോഷ് നാരായണൻ സംഗീത സംവിധാനം.