കരൾ രോഗത്തെ നിയന്ത്രിക്കാൻ സ്വയം ചികിത്സ നടത്തുന്നത് ഒട്ടുംതന്നെ നന്നല്ല. പൂർണ്ണായ മദ്യവർജ്ജനം ഏറ്റവും അത്യാവശ്യമാണ്. ഇതിനുപുറമെ ഭക്ഷണ നിയന്ത്രണം, വിശ്രമം, മരുന്നുകൾ, എൻഡോസ്‌കോപ്പി ചികിത്സ, കരൾമാറ്റ ശസ്ത്രക്രിയ തുടങ്ങിയവ ആവശ്യമായി വന്നേക്കാം. ഒരു വിദഗ്ധ ഡോക്ടരുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സയ്ക്ക് രോഗി വിധേയമാകേണ്ടതുണ്ട്. ഇതുകൂടാതെ കരളിന് ഹാനികരമായ മരുന്നുകൾ, മറ്റു പദാർത്ഥങ്ങൾ എന്നിവയും ഒഴിവാക്കേണ്ടതാണ്.
വയറിനും കാലിനും വരുന്ന നീര് ഒരു പരിധിവരെ ഉപ്പ് നിയന്ത്രിച്ചാൽ കുറയ്‌ക്കാനാവും. കരൾവീക്കത്തിന്റെ ചികിത്സയിൽ എൻഡോസ്‌കോപ്പിയുടെ പങ്ക് എൻഡോസ്‌കോപ്പി കരൾരോഗ നിർണയത്തിനും ചികിത്സയ്‌ക്കും ഒരുപോലെ ഫലപ്രദമാണ്. കരൾരോഗ സംബന്ധമാ ചില മാറ്റങ്ങൾ എൻഡോസ്‌കോപ്പിയിൽ കാണുമ്പോൾ അത് രോഗനിർണയം എളുപ്പമാക്കുന്നു. അന്നനാളത്തിലും ആമാശയത്തിലും കരൾവീക്കത്തിന്റെ ഫലമായി രക്തക്കുഴലുകൾ തടിച്ചു വരുന്നതാണ് പലപ്പോഴും ആന്തരിക രക്തസ്രാവത്തിനും കാരണം.
ഇത്തരത്തിൽ തടിച്ചുവരുന്ന രക്തക്കുഴലുകളെ എൻഡോസ്‌കോപ്പി ചികിത്സ വഴി നിർമ്മാർജ്ജനം ചെയ്യാൻ സാധിക്കും. കരൾമാറ്റ ചികിത്സയുടെ സാധ്യതകൾ വളരെയധികം സങ്കീർണ്ണമായ ഒരു ചികിത്സയാണ് കരൾമാറ്റ ശസ്ത്രക്രിയ. രോഗിയുടെ രോഗാവസ്ഥയിലുള്ള കരൾ മാറ്റി പുതിയ ഒരു കരൾ വയ്ക്കുന്നതാണ് ഈ ചികിത്സയുടെ അടിസ്ഥാന തത്ത്വം. ഇത് ജീവിച്ചിരിക്കുന്ന ഒരാൾ നൽകുന്ന കരളിന്റെ പകുതിയോ, മരണപ്പെട്ട ആളിൽ നിന്നെടുക്കുന്ന കരളോ രോഗിയുടെ ശരീരത്തിൽ വച്ചുപിടിപ്പിക്കുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയാണ്. മുമ്പ് വിദേശങ്ങളിൽ മാത്രമുള്ള ഈ ചികിത്സാരീതി ഇന്ന് നമ്മുടെ നാട്ടിലും ലഭ്യമാണ്.